അസാധാരണ കാവ്യോത്സവം
'കലികാലം' നല്ലതല്ലാത്തത് എന്തെങ്കിലും നടന്നതായി കേട്ടാല്‍ അത്ഭുതം പ്രകടിപ്പിക്കും. ഇത് അങ്ങനെ പറയുന്നതല്ല. കലികാലം തന്നെ. മഹാഭാരത്തില്‍ കലികാല ലക്ഷണങ്ങള്‍ വിവരിച്ചിട്ടുണ്ട്: ആണും പെണ്ണും ഒരു പോലെ ഉടുപ്പിലും നടപ്പിലും. ഉടുക്കണം എന്നു തന്നെ നിര്‍ബന്ധമില്ല. മൂത്തവരെ ഇളയവര്‍ മാനിക്കുകയില്ല. എന്തും എവിടെ വെച്ചും ചെയ്യാം. ഇത്യാദി പലതും കലികാലത്ത് നടക്കും എന്ന് വ്യാസ മഹര്‍ഷി പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായതിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടായി."കലികാലം വരും കാലം/ കവിയല്ലാതെ ഇല്ലൊരാള്‍" കലികാലത്ത് എല്ലാവരും […]
'കലികാലം' നല്ലതല്ലാത്തത് എന്തെങ്കിലും നടന്നതായി കേട്ടാല്‍ അത്ഭുതം പ്രകടിപ്പിക്കും. ഇത് അങ്ങനെ പറയുന്നതല്ല. കലികാലം തന്നെ. മഹാഭാരത്തില്‍ കലികാല ലക്ഷണങ്ങള്‍ വിവരിച്ചിട്ടുണ്ട്: ആണും പെണ്ണും ഒരു പോലെ ഉടുപ്പിലും നടപ്പിലും. ഉടുക്കണം എന്നു തന്നെ നിര്‍ബന്ധമില്ല. മൂത്തവരെ ഇളയവര്‍ മാനിക്കുകയില്ല. എന്തും എവിടെ വെച്ചും ചെയ്യാം. ഇത്യാദി പലതും കലികാലത്ത് നടക്കും എന്ന് വ്യാസ മഹര്‍ഷി പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായതിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടായി."കലികാലം വരും കാലം/ കവിയല്ലാതെ ഇല്ലൊരാള്‍" കലികാലത്ത് എല്ലാവരും […]
'കലികാലം' നല്ലതല്ലാത്തത് എന്തെങ്കിലും നടന്നതായി കേട്ടാല്‍ അത്ഭുതം പ്രകടിപ്പിക്കും. ഇത് അങ്ങനെ പറയുന്നതല്ല. കലികാലം തന്നെ. മഹാഭാരത്തില്‍ കലികാല ലക്ഷണങ്ങള്‍ വിവരിച്ചിട്ടുണ്ട്: ആണും പെണ്ണും ഒരു പോലെ ഉടുപ്പിലും നടപ്പിലും. ഉടുക്കണം എന്നു തന്നെ നിര്‍ബന്ധമില്ല. മൂത്തവരെ ഇളയവര്‍ മാനിക്കുകയില്ല. എന്തും എവിടെ വെച്ചും ചെയ്യാം. ഇത്യാദി പലതും കലികാലത്ത് നടക്കും എന്ന് വ്യാസ മഹര്‍ഷി പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായതിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടായി.
"കലികാലം വരും കാലം/ കവിയല്ലാതെ ഇല്ലൊരാള്‍" കലികാലത്ത് എല്ലാവരും കവികളാകുമെന്ന്! അത് അക്ഷരം പ്രതി ശരിയാണെന്ന് അനുഭവപ്പെട്ടു. നമ്മുടെ ഗവ. കോളേജില്‍ മൂന്ന് ദിവസം നീണ്ടു നിന്ന സാംസ്കാരിക പരിപാടി. വിവര്‍ത്തന ശില്പശാല, കഥകളി ഡെമോണ്സ്ട്രേഷന്, ബഹുഭാഷാ കവിയരങ്ങ്. പത്തുഭാഷകളില്‍ രചിക്കപ്പെട്ട കവിതകളാണ് അവതരിപ്പിച്ചത്. "സപ്തഭാഷാ സംഗമഭൂമി- അതാണല്ലോ കാസര്‍കോടിന്റെ പെരുമ. എന്നാല്‍, ആ വിശേഷണത്തില്‍ പിശകുണ്ട്. ഏഴല്ല, പത്തുഭാഷകളുണ്ട് ഇവിടെ. 'ദശഭാഷാസംഗമഭൂമി' എന്ന് പറയണം. പുറത്തു നിന്ന് വന്നവരല്ല, ജില്ലക്കകത്തുള്ളവര്‍ തന്നെ. നൂറില്‍പ്പരം കവികള്‍- പല ഭാഷകളില്‍ കവിതകള്‍ അവതരിപ്പിച്ചു. കൃത്യമായി പറഞ്ഞാല്‍ നാലോ അഞ്ചോ കുറവുണ്ടാകും. സ്കൂള്‍ കലോത്സവങ്ങള്‍ നടക്കുന്ന സമയമാണ്. ശാസ്ത്രമേള, കായികമേള ഇത്യാദികളും. അതു കാരണം അധ്യാപകരായ കവികള്‍ പലര്‍ക്കും എത്താന്‍ കഴിയാതെ വന്നു. സ്കൂളിലെ പരിപാടികള്‍ കാരണം. മറ്റൊരിടത്തായിരുന്നെങ്കിലും അവരുടെ മനസ്സ് വ്യാപരിച്ചത് ഇവിടെയായിരിക്കും എന്നറിയാം.
നമ്മുടെ സംസ്ഥാനത്ത്-ഒരു പക്ഷെ, ഇന്ത്യയില്‍ തന്നെ കാസര്കോട്ടല്ലാതെ ഇങ്ങനെയൊരു കാവ്യോത്സവം നടക്കുകയില്ല. വെറുതെ മേനി പറയുകയല്ല. സത്യപ്രസ്താവന മാത്രം. യാത്രാചെലവ് കൊടുത്ത്, പ്രത്യേക വാഹനം ഏര്‍പ്പാടാക്കി കൂട്ടിക്കൊണ്ടു വന്നതല്ല, കവിയരങ്ങില്‍ പങ്കെടുക്കാനായിട്ട്. കവികള്‍, അവര്‍ കവികളായത് കൊണ്ട് തന്നെ സ്വയം വന്നതായിരുന്നു. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കവിയരങ്ങ് സംഘടിപ്പിച്ചപ്പോഴെല്ലാം മലയാളം, കന്നഡ കവികള്‍ പങ്കെടുത്തിട്ടുണ്ട്. തെക്കന്‍ ജില്ലക്കാരായ കവികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഇത്. പ്രിയപ്പെട്ട കവി സുഹൃത്ത് കുരീപ്പുഴ ശ്രീകുമാര്‍ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍.
പഴയൊരനുഭവം പങ്കുവെക്കട്ടെ: തൃശൂരിലായിരുന്നു എന്റെ അധ്യാപക പരിശീലനം. ഞങ്ങള്‍ നൂറോളം പേരുണ്ടായിരുന്നു അധ്യാപക വിദ്യാര്‍ത്ഥികള്‍. അതില്‍ ഒരാള്‍ പെര്‍ള സ്വദേശി രാമചന്ദ്രഭട്ട് ആയിരുന്നു. സംസ്കൃത ഭാഷാധ്യാപകനായിരുന്ന അദ്ദേഹത്തെ പരിശീലനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു തൃശൂരിലേക്ക്. പന്ത്രണ്ടോളം സംസ്കൃതാധ്യാപക വിദ്യാര്‍ത്ഥികള്‍. അവരുടെ മുഖ്യവിഷയം സംസ്കൃതം. മറ്റെല്ലാം പൊതുവിഷയങ്ങള്‍ തന്നെ. അധ്യയന ഭാഷ മലയാളമായിരുന്നു. ഭട്ടിന് മലയാളമറിയില്ല. കന്നഡയും സംസ്കൃതവും മാത്രം. മലയാളം കഷ്ടിച്ച് പറയാനറിയാം. എഴുതാനറിയില്ല. 'സഹമുറിയന്' എന്ന നിലയില്‍ ഞാന്‍ ക്ലാസ് നോട്ട് പറഞ്ഞു കൊടുക്കും; അദ്ദേഹം കന്നഡയില്‍ കേട്ടെഴുതും.
രാമചന്ദ്രഭട്ട് കവിയായിരുന്നു-സംസ്കൃതത്തിലും കന്നഡയിലും കവിതകളെഴുതും. ഇക്കാര്യം ഞാന്‍ ഞങ്ങളുടെ മുഖ്യപരിശീലകനെ അറിയിച്ചു. ദിവസേന ക്ലാസ് സമാപിക്കുന്നത് ഭട്ടിന്റെ കവിതാലാപനത്തോടെയായി. കന്നഡയിലും സംസ്കൃതത്തിലുമുള്ള കവിതകള്‍! എന്റെ സുഹൃത്തുക്കള്‍ കന്നഡഭാഷ ഇദംപ്രഥമമായി കേള്‍ക്കുന്നത് രാമചന്ദ്രഭട്ടില് നിന്നായിരുന്നു.
കാസര്‍കോട് സാഹിത്യവേദി കന്നഡ കവികളെ പങ്കെടുപ്പിച്ച് കൊണ്ട് കവിയരങ്ങ് നടത്തുന്നത് പോലെ കന്നഡ സാഹിത്യകാരന്മാരുടെ പരിപാടികളില്‍ മലയാള കവികളെ പങ്കെടുപ്പിക്കാറുണ്ടോ എന്നറിയില്ല. കന്നഡയും മലയാളവും മാത്രം പോരാ, എന്ന് ഇക്കഴിഞ്ഞ പരിപാടി കണ്ടപ്പോള്‍ തോന്നി. അതൊരു നല്ല മാതൃകയാകട്ടെ. ഡോ. എ.എം ശ്രീധരന്, ഡോ. ബാലകൃഷ്ണന്-ബഹുഭാഷാ സാഹിത്യ സംഗമത്തിന്റെ മുഖ്യാസംഘാടകന്മാര്-മാര്‍ഗ ദര്ശികളായതില് അഭിമാനിക്കാം. ഗവ. കോളേജിലെ മലയാളം-കന്നഡ ഭാഷാ വകുപ്പുകളുടെ മേധാവികള്‍ക്കും. അവരുടെയും സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണമാണ് പരിപാടി വിജയിപ്പിച്ചത്. കാവ്യാങ്കുരം ഏറ്റുവാങ്ങിയിട്ടുണ്ടാകും പലരും.
ഭാവി-നാടിന്റെയും ഭാഷയുടെയും-അവരുടേതാണല്ലോ.
നാരായണന് പേരിയ