തിരുവമ്പാടിയില്‍ ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിഷപ്പ്, ലീഗിന്റെ സീറ്റ് വിട്ടുനല്‍കേണ്ടിവരുമോ?

കോഴിക്കോട്: തിരുവമ്പാടിയില്‍ ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിഷപ്പ്. താമരശേരി ബിഷപ്പ് റെമെജിയൂസ് ഇഞ്ചനാനിയിലാണ് ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിയെത്തിയ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസിനോടാണ് ബിഷപ്പ് ആവശ്യമുന്നയിച്ചത്. കര്‍ഷക മുഖമുള്ള ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. തിരുവമ്പാടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ലീഗിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടണം. തിരുവമ്പാടി പട്ടാമ്പിയുമായി വെച്ചു മാറാനുള്ള ഫോര്‍മുല മുന്നോട്ട് വെക്കണമെന്നും കെ.വി തോമസിനോട് റെമെജിയൂസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.നിലവില്‍ യുഡിഎഫില്‍ ലീഗ് മത്സരിക്കുന്ന സീറ്റ് ആണ് തിരുവനമ്പാടി.

കോഴിക്കോട്: തിരുവമ്പാടിയില്‍ ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിഷപ്പ്. താമരശേരി ബിഷപ്പ് റെമെജിയൂസ് ഇഞ്ചനാനിയിലാണ് ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിയെത്തിയ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസിനോടാണ് ബിഷപ്പ് ആവശ്യമുന്നയിച്ചത്.

കര്‍ഷക മുഖമുള്ള ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. തിരുവമ്പാടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ലീഗിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടണം. തിരുവമ്പാടി പട്ടാമ്പിയുമായി വെച്ചു മാറാനുള്ള ഫോര്‍മുല മുന്നോട്ട് വെക്കണമെന്നും കെ.വി തോമസിനോട് റെമെജിയൂസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.നിലവില്‍ യുഡിഎഫില്‍ ലീഗ് മത്സരിക്കുന്ന സീറ്റ് ആണ് തിരുവനമ്പാടി.

Related Articles
Next Story
Share it