തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തില്‍ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്ക്. 2021ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സംസ്ഥാനത്തെ ജനനങ്ങളില്‍ കുത്തനെ ഇടിവുണ്ടായതായാണ് സംസ്ഥാന ചീഫ് രജിസ്ട്രാറില്‍ നിന്നുള്ള ജനന, മരണ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019നെ അപേക്ഷിച്ച് വലിയ ഇടിവാണ് ജനന നിരക്കില്‍ ഉണ്ടായിരിക്കുന്നത്.
േേകാവിഡിന് മുമ്പുള്ള വര്‍ഷത്തില്‍ 4.80 ലക്ഷം ജനനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ കോവിഡ് മഹാമാരി നടനമാടിയ 2020ല്‍ 4.53 ലക്ഷം ജനനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 2.17 ലക്ഷം ജനനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ 27,534 മുതല്‍ 32,969 വരെ ജനനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. എന്നാല്‍ അതിനുശേഷം ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ശരാശരി 10,000 ജനനങ്ങള്‍ നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെപ്തംബറില്‍ 12,227 ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ ജനന കണക്കുകളിലെ ഏറ്റവും വലിയ വാര്‍ഷിക ഇടിവാണ് 2021ല്‍ ഉണ്ടായിരിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ജനസംഖ്യാശാസ്ത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയേക്കും. 2011ല്‍ 5.6 ലക്ഷം ജനനങ്ങള്‍ നടന്നിടത്താണ് 10 വര്‍ഷത്തിനിപ്പുറം പകുതിയിലും കുറവ് ജനനങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.