മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ബിരിയാണി 26ന് തീയറ്ററിലേക്ക്
കൊച്ചി: കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ബിരിയാണി 26ന് തീയറ്ററിലെത്തും. ഇതിനകം തന്നെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം സജിന്‍ ബാബു ആണ് സംവിധാനം ചെയ്തത്. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി കുസൃതി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. സജിന്‍ ബാബു തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. യു.എ.എന്‍ ഫിലിം ഹൗസ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും […]

കൊച്ചി: കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ബിരിയാണി 26ന് തീയറ്ററിലെത്തും. ഇതിനകം തന്നെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം സജിന്‍ ബാബു ആണ് സംവിധാനം ചെയ്തത്. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി കുസൃതി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
സജിന്‍ ബാബു തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. യു.എ.എന്‍ ഫിലിം ഹൗസ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എന്‍. ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. 2020 മുതല്‍ 50ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20ഓളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ് ബിരിയാണി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള "നെറ്റ് പാക്ക്" അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.