പക്ഷികളുടെ തോഴന്‍...

മൃഗങ്ങളുമായി ഇടപഴകുന്നതില്‍ യാതൊരു പരിചയവുമില്ലാതിരുന്ന മുഹമ്മദ് കുഞ്ഞി പക്ഷിമൃഗാദികളുടെ തോഴനായി മാറിയ കഥയ്ക്ക് മനുഷ്യത്വത്തേക്കാളും വലിയ മൂല്യമുണ്ട്. നീലേശ്വരം കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി മൂന്നര പതിറ്റാണ്ട് കാലം അല്‍ഐന്‍ മൃഗശാലയില്‍ സേവനം ചെയ്തത് മനുഷ്യ സ്‌നേഹത്തെ വെല്ലുന്ന മൃഗസ്‌നേഹത്തിന്റെ തുടിപ്പുകള്‍ തിരിച്ചറിഞ്ഞാണ്. അല്‍ഐന്‍ മൃഗശാലയില്‍ എണ്ണമറ്റ പക്ഷികളുടെ തോഴനാണ് അദ്ദേഹം. മുഹമ്മദി കുഞ്ഞിക്കൊപ്പം സഹോദരന്‍ ഖലീലും ഈ മൃഗശാലയില്‍ സേവനം അനുഷ്ഠിക്കുന്നു.മൂന്നര പതിറ്റാണ്ട് മുമ്പ് മുഹമ്മദ് കുഞ്ഞി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അല്‍ഐന്‍ മൃഗശാല വളരെ […]

മൃഗങ്ങളുമായി ഇടപഴകുന്നതില്‍ യാതൊരു പരിചയവുമില്ലാതിരുന്ന മുഹമ്മദ് കുഞ്ഞി പക്ഷിമൃഗാദികളുടെ തോഴനായി മാറിയ കഥയ്ക്ക് മനുഷ്യത്വത്തേക്കാളും വലിയ മൂല്യമുണ്ട്. നീലേശ്വരം കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി മൂന്നര പതിറ്റാണ്ട് കാലം അല്‍ഐന്‍ മൃഗശാലയില്‍ സേവനം ചെയ്തത് മനുഷ്യ സ്‌നേഹത്തെ വെല്ലുന്ന മൃഗസ്‌നേഹത്തിന്റെ തുടിപ്പുകള്‍ തിരിച്ചറിഞ്ഞാണ്. അല്‍ഐന്‍ മൃഗശാലയില്‍ എണ്ണമറ്റ പക്ഷികളുടെ തോഴനാണ് അദ്ദേഹം. മുഹമ്മദി കുഞ്ഞിക്കൊപ്പം സഹോദരന്‍ ഖലീലും ഈ മൃഗശാലയില്‍ സേവനം അനുഷ്ഠിക്കുന്നു.
മൂന്നര പതിറ്റാണ്ട് മുമ്പ് മുഹമ്മദ് കുഞ്ഞി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അല്‍ഐന്‍ മൃഗശാല വളരെ ചെറുതായിരുന്നു. പരിമിതമായ എണ്ണം മൃഗങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സിംഗപ്പൂരില്‍ നിന്ന് ഒരു സംഘം അല്‍ഐന്‍ മൃഗശാല സന്ദര്‍ശിക്കാന്‍ എത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. അവരെ സഹായിക്കുന്നതിനിടയില്‍, പക്ഷികളെ പരിശീലിപ്പിക്കാനും അവയുമായി ബന്ധം സ്ഥാപിക്കാനും മുഹമ്മദ് കുഞ്ഞി പഠിച്ചു. അല്‍ഐന്‍ മൃഗശാല സ്വന്തമായി പക്ഷി പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പ്രധാന ചുമതലക്കാരില്‍ ഒരാള്‍ മുഹമ്മദായിരുന്നു. ചെറുതും വലുതുമായ എല്ലാത്തരം പക്ഷികളെയും എങ്ങനെ വളര്‍ത്തുകയും പ്രദര്‍ശനത്തിന് പ്രാപ്തമാക്കുകയും ചെയ്യാമെന്ന് സിംഗപ്പൂര്‍ സംഘത്തിന്റെ പരിശീലനത്തില്‍ നിന്ന് മുഹമ്മദ് കുഞ്ഞി പഠിച്ചു. പക്ഷികളുമായുള്ള ബന്ധം വളര്‍ന്നാല്‍ അതിനോളം ആഹ്ലാദകരമായി മറ്റൊന്നില്ല. അവയ്ക്ക് എങ്ങനെ ഭക്ഷണം നല്‍കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പക്ഷികള്‍ക്ക് അതിനെ വളര്‍ത്തുന്നവരുമായുള്ള ബന്ധം. ഓരോ പക്ഷിക്കും എത്ര ഭക്ഷണം നല്‍കണമെന്നും അവയുമായി എങ്ങനെ ഇടപഴകണമെന്നും മുഹമ്മദ് കുഞ്ഞി മനസിലാക്കി. ചില പക്ഷികള്‍ വലിയ ആക്രമണകാരികളാണ്. എന്നാല്‍ എത്ര ആക്രമണകാരികളാണെങ്കിലും എല്ലാത്തരം പക്ഷികളുമായും ചങ്ങാത്തം കൂടാനുള്ള കഴിവ് മുഹമ്മദ് കുഞ്ഞി സ്വായത്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകര്‍ മുഹമ്മദ് കുഞ്ഞിയെ പക്ഷി വിഷ്പര്‍ എന്നാണ് വിളിച്ചിരുന്നത്. ആക്രമണകാരികളും മറ്റുള്ളവരെ ആക്രമിക്കാന്‍ കഴിയുന്നതുമായ നിരവധി പക്ഷികള്‍ ഈ മൃഗശാലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഓരോ പക്ഷിയുടെയും സ്വഭാവം മനസ്സിലാക്കിയാണ് അദ്ദേഹം അവയോട് ഇടപഴകിയത്.
മുഹമ്മദ് കുഞ്ഞി പരിശീലിപ്പിച്ച പക്ഷികളില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ലാപ്പറ്റ് മുഖമുള്ള കഴുകനാണ്. ഇതൊരു വലിയ പക്ഷിയാണ്. എന്നാല്‍ അത് വളരെ നന്നായി പെരുമാറുന്ന ഒരു മൃദുല സ്വഭാവക്കാരനാണ്. അവയോട് വളരെ അടുപ്പമാണെങ്കിലും പക്ഷികളെ പരിശീലിപ്പിക്കുമ്പോള്‍ വ്യക്തിഗത സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു.
പക്ഷികളോട് വേണ്ടുവോളം മൃദുവായാണ് പെരുമാറിയതെങ്കിലും മുഹമ്മദ് കുഞ്ഞി പലതവണ അവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കൈകള്‍ക്ക് നിരവധി തവണ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാറില്ല. കൈകള്‍ക്കേല്‍ക്കുന്ന പരിക്ക് സുഖപ്പെടും. എന്നാല്‍ മുഹമ്മദ് കുഞ്ഞി എപ്പോഴും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഒരു ഉപദേശമുണ്ട്; കണ്ണുകള്‍ക്ക് പരിക്കേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന്.
അല്‍ഐന്‍ മൃഗശാലയില്‍ ചേരുന്നതിന് മുമ്പ്, മുഹമ്മദ് കുഞ്ഞി ഒരു കെട്ടിടത്തില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്നു. തൊഴിലുടമ അവധി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് രാജിവെച്ച് മൃഗശാലയില്‍ എത്തിയത്. മനുഷ്യര്‍ക്കിടയില്‍ നിന്ന് മൃഗശാലയില്‍ എത്തിയെങ്കിലും ഒരിക്കലും മുഹമ്മദ് കുഞ്ഞിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.


-റാഷിദ് പൂമാടം

Related Articles
Next Story
Share it