പക്ഷിപ്പനി: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം-ഡി.എം.ഒ
കാസര്‍കോട്: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയില്‍ എവിടെയെങ്കിലും കോഴികള്‍, പക്ഷികള്‍, താറാവുകള്‍ എന്നിവ അസ്വാഭാവികമായി ചത്തതായി ശ്രദ്ധയില്‍പെട്ടാല്‍ പ്രസ്തുത വിവരം ആരോഗ്യ വകുപ്പിനെയോ മൃഗ സംരക്ഷണ വകുപ്പിനെയോ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ […]

കാസര്‍കോട്: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയില്‍ എവിടെയെങ്കിലും കോഴികള്‍, പക്ഷികള്‍, താറാവുകള്‍ എന്നിവ അസ്വാഭാവികമായി ചത്തതായി ശ്രദ്ധയില്‍പെട്ടാല്‍ പ്രസ്തുത വിവരം ആരോഗ്യ വകുപ്പിനെയോ മൃഗ സംരക്ഷണ വകുപ്പിനെയോ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത.
പക്ഷികളില്‍ സാധാരണ കണ്ടുവരുന്ന പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം. പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീരദ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് പകരുന്നത്. സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനും രോഗം മൂര്‍ച്ഛിച്ചു മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
പ്രതിരോധമാര്‍ഗങ്ങള്‍ ഇവയാണ്:
താറാവ്-കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം പാലിക്കണം.
ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്.
പനിയോ തൊണ്ടവേദനയോ വന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നത് ഒഴിവാക്കണം
മുട്ട, മാംസം എന്നിവ നന്നായി പാകം ചെയ്തു കഴിക്കണം.
രോഗമുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം.