പക്ഷിപ്പനി ഭീതിയില്‍ രാജ്യം; 10 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു, അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പക്ഷിപ്പനിയും പടരുന്നു. 10 സംസ്ഥാനങ്ങളില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലും ഉത്തരാഖണ്ഡിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഹരിയാനയില്‍ ഇതുവരെ നാല് ലക്ഷത്തോളം പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡെല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. പല സംസ്ഥാനങ്ങളിലും […]

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പക്ഷിപ്പനിയും പടരുന്നു. 10 സംസ്ഥാനങ്ങളില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലും ഉത്തരാഖണ്ഡിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഹരിയാനയില്‍ ഇതുവരെ നാല് ലക്ഷത്തോളം പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡെല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. പല സംസ്ഥാനങ്ങളിലും കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it