രാജസ്ഥാനില്‍ കൂട്ടത്തോടെ ചത്ത കാക്കകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി; കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി

ഭോപ്പാല്‍: രാജസ്ഥാനില്‍ കൂട്ടത്തോടെ ചത്ത കാക്കകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കേന്ദ്രം സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കകളാണ് ചത്തത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഝാലാവാഡില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രദേശത്ത് പനി ലക്ഷണമുള്ളവരെ കണ്ടെത്താന്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു. വളരെ ഗൗരവകരമായ പ്രശ്നമായതിനാല്‍ ബന്ധപ്പെട്ടവരുമായി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടാരിയ അറിയിച്ചു. 'ഇതുവരെ കോട്ടയില്‍ 47ഉം ഝാലാവാഡില്‍ 100ഉം ബാരണില്‍ 72ഉം […]

ഭോപ്പാല്‍: രാജസ്ഥാനില്‍ കൂട്ടത്തോടെ ചത്ത കാക്കകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കേന്ദ്രം സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കകളാണ് ചത്തത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഝാലാവാഡില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രദേശത്ത് പനി ലക്ഷണമുള്ളവരെ കണ്ടെത്താന്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു.

വളരെ ഗൗരവകരമായ പ്രശ്നമായതിനാല്‍ ബന്ധപ്പെട്ടവരുമായി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടാരിയ അറിയിച്ചു. 'ഇതുവരെ കോട്ടയില്‍ 47ഉം ഝാലാവാഡില്‍ 100ഉം ബാരണില്‍ 72ഉം കാക്കകളാണ് ചത്തത്. ബുണ്ടിയില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ബോധവത്കരണത്തിനുമായി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.' രാജസ്ഥാന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി കുഞ്ഞിലാല്‍ മീണ പറഞ്ഞു.

രാജസ്ഥാന് പുറമേ മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഡാലി കോളേജ് കാമ്പസില്‍ ചൊവ്വാഴ്ച്ച അമ്പതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ചത്ത കാക്കകളില്‍ ചിലതിനെ ഭോപ്പാലില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയില്‍ എച്ച്5 എന്‍8 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ കേന്ദസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it