ഐഎസ്എല്‍ കിരീടം മുംബൈ സിറ്റി എഫ്‌സിക്ക്; എടികെയെ പരാജയപ്പെടുത്തിയത് 90ാം മിനിറ്റ് ഗോളില്‍

മഡ്ഗാവ്: കോവിഡിേേനാട് പൊരുതി നടത്തിയ ഐഎസ്എല്‍ ഏഴാം സീസണ്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി. എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്‌സി ചാമ്പ്യന്മാരായത്. തിരിയുടെ സെല്‍ഫ് ഗോളിലാണ് എടികെ മോഹന്‍ ബഗാന് കിരീടം നഷ്ടമായത്. ഐ.എസ്.എല്‍ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ. നിലവിലെ ചാമ്പ്യന്മാരായ എടികെയും പുതുതായി എത്തിയ മോഹന്‍ ബഗാനും ചേര്‍ന്നാണ് ഇത്തവണ എടികെ മോഹന്‍ ബഗാനായത്. നേരത്തെ മൂന്ന് തവണ […]

മഡ്ഗാവ്: കോവിഡിേേനാട് പൊരുതി നടത്തിയ ഐഎസ്എല്‍ ഏഴാം സീസണ്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി. എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്‌സി ചാമ്പ്യന്മാരായത്. തിരിയുടെ സെല്‍ഫ് ഗോളിലാണ് എടികെ മോഹന്‍ ബഗാന് കിരീടം നഷ്ടമായത്.

ഐ.എസ്.എല്‍ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ. നിലവിലെ ചാമ്പ്യന്മാരായ എടികെയും പുതുതായി എത്തിയ മോഹന്‍ ബഗാനും ചേര്‍ന്നാണ് ഇത്തവണ എടികെ മോഹന്‍ ബഗാനായത്. നേരത്തെ മൂന്ന് തവണ കിരീടം നേടിയ ടീമാണ് എടികെ. മുംബയ്ക്ക് വേണ്ടി 90ാം മിനിറ്റില്‍ ബിപിന്‍ സിംഗാണ് വിജയഗോള്‍ നേടിയത്. മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഒരു ഗോള്‍ നേടി.

ഈ സീസണില്‍ നേരത്തേ പ്രാഥമിക ഘട്ടത്തില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു. വിജയഗോള്‍ നേടിയ മുംബൈയുടെ ബിപിന്‍ സിങ് ഫൈനലിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

Related Articles
Next Story
Share it