1200 കുടുംബങ്ങള്‍ക്ക് ബയോബിന്‍; ജൈവ മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായി ചെമ്മനാട് പഞ്ചായത്ത്

പൊയിനാച്ചി: ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പദ്ധതി നല്ലവീട് നല്ലനാട് ചേലോടെ ചെമ്മനാടിന്റെ ഭാഗമായി 1200 കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി ബയോബിന്‍ വിതരണം ആരംഭിച്ചു. 1370 രൂപ വിലയുള്ള ബയോബിന്‍ പത്ത് ശതമാനം ഗുണഭോക്തൃ വിഹിതം വാങ്ങി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്. ജൈവ മാലിന്യ സംസ്‌കരണത്തിനായി കഴിഞ്ഞ വര്‍ഷം ഇത്ര തന്നെ കുടുംബങ്ങള്‍ക്ക് റിംഗ് കമ്പോസ്റ്റും പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തിരുന്നു. വീടുകളിലേക്ക് നല്‍കുന്ന ബയോബിന്നുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് […]

പൊയിനാച്ചി: ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പദ്ധതി നല്ലവീട് നല്ലനാട് ചേലോടെ ചെമ്മനാടിന്റെ ഭാഗമായി 1200 കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി ബയോബിന്‍ വിതരണം ആരംഭിച്ചു. 1370 രൂപ വിലയുള്ള ബയോബിന്‍ പത്ത് ശതമാനം ഗുണഭോക്തൃ വിഹിതം വാങ്ങി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്. ജൈവ മാലിന്യ സംസ്‌കരണത്തിനായി കഴിഞ്ഞ വര്‍ഷം ഇത്ര തന്നെ കുടുംബങ്ങള്‍ക്ക് റിംഗ് കമ്പോസ്റ്റും പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തിരുന്നു. വീടുകളിലേക്ക് നല്‍കുന്ന ബയോബിന്നുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഹരിത കര്‍മ്മസേനയെ ചുമതലപ്പെടുത്തും. ബയോബിന്‍ വിതരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആയിഷ അബൂബക്കര്‍, രമ ഗംഗാധരന്‍, ഷംസുദ്ദീന്‍ തെക്കില്‍, പഞ്ചായത്ത് അംഗങ്ങളായ രാജന്‍ കെ. പൊയിനാച്ചി, ടി. ജാനകി, സുജാത രാമകൃഷ്ണന്‍, രേണുക ഭാസ്‌ക്കരന്‍ വി.ഇ.ഒ രാജേന്ദ്രന്‍ എ.കെ, ശ്രീജ. വിജയന്‍ കെ.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it