കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ റിമാണ്ട് നീട്ടി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ റിമാണ്ട് കോടതി നീട്ടി. ഈ മാസം 12 വരെയാണ് റിമാണ്ട് നീട്ടിയത്. ബിനീഷിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍ത്തു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. വീഡിയോ കോണ്‍ഫറസിങ് വഴിയാണ് ബിനീഷ് കോടിയേരി കോടതി നടപടികളില്‍ പങ്കെടുത്തത്. ഇഡി രജിസ്റ്റര്‍ ചെയത് ലഹരികടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് […]

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ റിമാണ്ട് കോടതി നീട്ടി. ഈ മാസം 12 വരെയാണ് റിമാണ്ട് നീട്ടിയത്. ബിനീഷിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍ത്തു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. വീഡിയോ കോണ്‍ഫറസിങ് വഴിയാണ് ബിനീഷ് കോടിയേരി കോടതി നടപടികളില്‍ പങ്കെടുത്തത്. ഇഡി രജിസ്റ്റര്‍ ചെയത് ലഹരികടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതത്. ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ ഇഡി ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

Related Articles
Next Story
Share it