കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ബെംഗളൂരു: തനിക്കെതിരായ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച്ാണ് കേസ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ വാദം തുടരും. നേരത്തെ നവംബര്‍ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടര്‍വാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ബിനീഷിനെതിരേ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. കേസില്‍ ലത്തീഫിനെയും അനന്ത പത്മനാഭനെയും ചോദ്യം ചെയ്തതുമായി […]

ബെംഗളൂരു: തനിക്കെതിരായ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച്ാണ് കേസ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ വാദം തുടരും. നേരത്തെ നവംബര്‍ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടര്‍വാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ബിനീഷിനെതിരേ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. കേസില്‍ ലത്തീഫിനെയും അനന്ത പത്മനാഭനെയും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളും ഇഡി ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് സൂചന.

Bineesh Kodiyeri's plea rejected by Karnataka High Court

Related Articles
Next Story
Share it