ബിനീഷ് കോടിയേരിക്കെതിരെ തെളിവില്ല; സംശയത്തിന്റെ പേരില്‍ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈകോടതി

ബെംഗളൂരു: ലഹരിക്കടത്ത്-കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ തെളിവില്ലെന്ന് കര്‍ണാടക ഹൈകോടതി. ഒരു വര്‍ഷം തികയാനിരിക്കെ അനുവദിച്ച ജാമ്യ ഉത്തരവിലാണ് കര്‍ണാടക ഹൈകോടിതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ പേരില്‍ ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 28ന് ജാമ്യം അനുവദിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവ് പ്രസിദ്ധപ്പെടുത്തിയത്. ലഹരിക്കടത്ത് കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2020 […]

ബെംഗളൂരു: ലഹരിക്കടത്ത്-കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ തെളിവില്ലെന്ന് കര്‍ണാടക ഹൈകോടതി. ഒരു വര്‍ഷം തികയാനിരിക്കെ അനുവദിച്ച ജാമ്യ ഉത്തരവിലാണ് കര്‍ണാടക ഹൈകോടിതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ പേരില്‍ ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 28ന് ജാമ്യം അനുവദിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവ് പ്രസിദ്ധപ്പെടുത്തിയത്.

ലഹരിക്കടത്ത് കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്. 2020 ഒക്ടോബറിലായിരുന്നു ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it