ബിനീഷ് കോടിയേരിയെ ശനിയാഴ്ചയും ചോദ്യം ചെയ്യും; പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുന്നതിനിടെ സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയും ചോദ്യം ചെയ്യുന്നത് തുടരും. ബിനീഷിനെ വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് ഇ.ഡിയുടെ സോണല്‍ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച 12 മണിക്കൂറിലേറെ നേരമാണ് ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ബിനീഷിന് അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചും ഇതിന്റെ സ്രോതസിനെക്കുറിച്ചും ഇ.ഡി വിശദമായി അന്വേഷിക്കും. അതിനിടെ ബിനീഷിന്റെ സഹോദരന്‍ ബിനോയ് കോടിയേരി ശനിയാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ […]

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയും ചോദ്യം ചെയ്യുന്നത് തുടരും. ബിനീഷിനെ വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് ഇ.ഡിയുടെ സോണല്‍ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച 12 മണിക്കൂറിലേറെ നേരമാണ് ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.

ബിനീഷിന് അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചും ഇതിന്റെ സ്രോതസിനെക്കുറിച്ചും ഇ.ഡി വിശദമായി അന്വേഷിക്കും. അതിനിടെ ബിനീഷിന്റെ സഹോദരന്‍ ബിനോയ് കോടിയേരി ശനിയാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കുന്നത്. വെള്ളിയാഴ്ച ബിനീഷിനെ കാണാന്‍ ബിനോയിയും അഭിഭാഷകരും ഇ.ഡി ഓഫീസിലെത്തിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

‘Bineesh Kodiyeri funded Bengaluru drug peddler’: Enforcement Directorate

Related Articles
Next Story
Share it