ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം സ്ഥാപക പ്രസിഡണ്ടും ബിന്ദു ജ്വല്ലറി ഉടമയുമായ ബാങ്ക് റോഡ് 'കണ്ണന്‍സി' ലെ കെ.വി കുഞ്ഞിക്കണ്ണന്‍ (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ശോഭന പി.(അഴീക്കോട്, കണ്ണൂർ) മക്കള്‍: കെ.വി അഭിലാഷ്, ഡോ.കെ.വി അജിതേഷ്, കെ.വി ബിന്ദു, കെ.വി ബീന, കെ.വി ഭവിത. മരുമക്കള്‍: അജയകുമാര്‍ (ഇംബ്‌സണ്‍സ് ഓട്ടോമൊബൈല്‍സ്, കോഴിക്കോട്),ബി.കെ.പ്രേംരാജ് പാടി(ബിസിനസ്, മടിക്കേരി), ഡോ. ശശികുമാര്‍ […]

കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം സ്ഥാപക പ്രസിഡണ്ടും ബിന്ദു ജ്വല്ലറി ഉടമയുമായ ബാങ്ക് റോഡ് 'കണ്ണന്‍സി' ലെ കെ.വി കുഞ്ഞിക്കണ്ണന്‍ (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

ഭാര്യ: ശോഭന പി.(അഴീക്കോട്, കണ്ണൂർ)

മക്കള്‍: കെ.വി അഭിലാഷ്, ഡോ.കെ.വി അജിതേഷ്, കെ.വി ബിന്ദു, കെ.വി ബീന, കെ.വി ഭവിത.

മരുമക്കള്‍: അജയകുമാര്‍ (ഇംബ്‌സണ്‍സ് ഓട്ടോമൊബൈല്‍സ്, കോഴിക്കോട്),ബി.കെ.പ്രേംരാജ് പാടി(ബിസിനസ്, മടിക്കേരി), ഡോ. ശശികുമാര്‍ (കോട്ടക്കല്‍), ടി.സി.സവിത(കോഴിക്കോട്), ഡോ.ലിജിഷ (കണ്ണൂർ).

നീലേശ്വരം സ്വദേശിയായ കെ.വി കുഞ്ഞിക്കണ്ണന്‍ 40 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി സ്വപ്രയത്‌നത്തിലൂടെ വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ വ്യക്തിത്വമാണ്. ആദ്യകാലത്ത് എളിയ രീതിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന കുഞ്ഞിക്കണ്ണന്‍ ഹൃദ്യമായ പെരുമാറ്റവം വിശ്വാസ്യതയും മുതല്‍കൂട്ടാക്കി വ്യാപാരത്തില്‍ പടിപടിയായി മുന്നേറുകയായിരുന്നു. നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കണ്ണേട്ടന്‍ എന്ന് വിളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍ സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

Related Articles
Next Story
Share it