ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സെഷനില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെയും വ്യാപാരം ഇന്ത്യയില്‍ പരിപൂര്‍ണമായി നിരോധിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. പുറത്തുനിന്നുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള നിര്‍ദ്ദേശം 2019ല്‍ സര്‍ക്കാര്‍ പാനല്‍ മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യ സ്വന്തമായി ഒരു ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന കാര്യവും പാനല്‍ പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് നേരിട്ട് […]

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സെഷനില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെയും വ്യാപാരം ഇന്ത്യയില്‍ പരിപൂര്‍ണമായി നിരോധിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. പുറത്തുനിന്നുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള നിര്‍ദ്ദേശം 2019ല്‍ സര്‍ക്കാര്‍ പാനല്‍ മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യ സ്വന്തമായി ഒരു ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന കാര്യവും പാനല്‍ പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് നേരിട്ട് നല്‍കുന്ന ഒരു ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles
Next Story
Share it