മന:സമാധാനത്തിന് ഇസ്ലാമിക അധ്യാപനം അറിയണം-യഹ്‌യ തളങ്കര

ദുബായ്: ടെക്‌നോളജിയിലും അത്യാധുനിക ഭൗതിക സുഖ സൗകര്യങ്ങളിലും ലോകം ഏറെ വികാസം നേടിയെങ്കിലും അതിലെ മനുഷ്യര്‍ ഒരിറ്റ് മനസ്സമാധാനത്തിന് വേണ്ടി കൊതിക്കുകയാണെന്നും സമാധാനം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തില്‍ ഇസ്ലാമിക അധ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് കെ.എം.സി.സി യു.എ.ഇ നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്‌ഹേ മദീന ബില്‍ ഹബീബ് എന്ന റബീഹ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രഗത്ഭ പണ്ഡിതനും ബീഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ […]

ദുബായ്: ടെക്‌നോളജിയിലും അത്യാധുനിക ഭൗതിക സുഖ സൗകര്യങ്ങളിലും ലോകം ഏറെ വികാസം നേടിയെങ്കിലും അതിലെ മനുഷ്യര്‍ ഒരിറ്റ് മനസ്സമാധാനത്തിന് വേണ്ടി കൊതിക്കുകയാണെന്നും സമാധാനം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തില്‍ ഇസ്ലാമിക അധ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് കെ.എം.സി.സി യു.എ.ഇ നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്‌ഹേ മദീന ബില്‍ ഹബീബ് എന്ന റബീഹ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഗത്ഭ പണ്ഡിതനും ബീഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് കെ.എം. സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷ വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, ഒ.കെ. ഇബ്രാഹിം, സാദിഖ് തിരുവനന്തപുരം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, അഡ്വ. ഇബ്രാഹിം ഖലീല്‍, എന്‍.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഹസ്സന്‍ ചാലിയം, മുഹമ്മദ് പട്ടാമ്പി, ടി.ആര്‍ ഹനീഫ്, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, യൂസുഫ് മുക്കൂട്, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്‌സിന്‍, ഹസൈനാര്‍ ബീഞ്ചന്തടുക്ക, എ.ജി.എ റഹ്‌മാന്‍, ഷബീര്‍ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവാ നഗര്‍, ഷാജഹാന്‍, റഷീദ് ആവിയില്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, സി.എ ബഷീര്‍, സിദ്ദീഖ് അടൂര്‍, ഫൈസല്‍ പട്ടേല്‍, സിദ്ധീഖ് ചൗക്കി, സത്താര്‍, ഡോ. ഇസ്മായില്‍, ഇബ്രാഹിം, ഗഫൂര്‍, അന്‍വര്‍്, സിയാബ് തെരുവത്ത്, ഐ.പി.എം. ഇബ്രാഹിം, സിദ്ദിഖ് കനിയടുക്കം, നജീബ് പീടികയില്‍ സംബന്ധിച്ചു. അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു. മൗലീദ് പാരായണത്തിനു അബ്ദുല്‍ ഖാദര്‍ അസ്അദി, എം.ടി മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. സുബൈര്‍ ഹുദവിയെയും ഖാദര്‍ അസ്ഹദിയെയും ആദരിച്ചു.

Related Articles
Next Story
Share it