അപൂര്‍വരോഗം ബാധിച്ച കുട്ടിയുടെ ചികിത്സക്ക് സഹായിക്കാന്‍ ബിലാല്‍ മോട്ടോര്‍സിന്റെ കാരുണ്യയാത്ര

ബദിയടുക്ക: അപൂര്‍വരോഗം മൂലം ദുരിതത്തിലായ ഏഴുവയസുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ സ്വകാര്യബസിന്റെ കാരുണ്യയാത്ര. കുമ്പഡാജെ കജമലയിലെ ഉദയകുമാര്‍-കവിത ദമ്പതികളുടെ മകളും നാരമ്പാടി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ തന്‍വിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് കാസര്‍കോട് ബെളിഞ്ച റൂട്ടിലോടുന്ന ബിലാല്‍ മോട്ടോര്‍സ് കാരുണ്യയാത്ര നടത്തുന്നത്. തല്‍സീമിയ എന്ന അപൂര്‍വരോഗമാണ് തന്‍വിയെ ബാധിച്ചിരിക്കുന്നത്. കുട്ടിയെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് 40 ലക്ഷം രൂപ ചെലവ് വരും. കാരുണ്യയാത്രയിലൂടെ ലഭിക്കുന്ന കളക്ഷന്‍ തുക മുഴുവനും കുട്ടിയുടെ […]

ബദിയടുക്ക: അപൂര്‍വരോഗം മൂലം ദുരിതത്തിലായ ഏഴുവയസുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ സ്വകാര്യബസിന്റെ കാരുണ്യയാത്ര. കുമ്പഡാജെ കജമലയിലെ ഉദയകുമാര്‍-കവിത ദമ്പതികളുടെ മകളും നാരമ്പാടി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ തന്‍വിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് കാസര്‍കോട് ബെളിഞ്ച റൂട്ടിലോടുന്ന ബിലാല്‍ മോട്ടോര്‍സ് കാരുണ്യയാത്ര നടത്തുന്നത്. തല്‍സീമിയ എന്ന അപൂര്‍വരോഗമാണ് തന്‍വിയെ ബാധിച്ചിരിക്കുന്നത്. കുട്ടിയെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് 40 ലക്ഷം രൂപ ചെലവ് വരും. കാരുണ്യയാത്രയിലൂടെ ലഭിക്കുന്ന കളക്ഷന്‍ തുക മുഴുവനും കുട്ടിയുടെ ചികിത്സക്കായി കൈമാറും. കാരുണ്യയാത്രയുടെ ഫഌഗ് ഓഫ് ബദിയടുക്ക ബസ് സ്റ്റാന്റ് പരിസരത്ത് കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളിഗെ നിര്‍വഹിച്ചു. ബസുടമ മുഹമ്മദ് ഷാഫി, സാമൂഹ്യ പ്രവര്‍ത്തകനായ സുവര്‍ണ മാസ്റ്റര്‍, ആനന്ദ മൗവ്വാര്‍, സൗറ, അബ്ദുല്‍ റസാഖ്, അലി മുപ്പക്കല്ല്, ഹരീഷ് ഗോസാഡ, ഷെരീഫ് പാലക്കാര്‍, രവീന്ദ്രറൈ തുടങ്ങിയവര്‍ സംബന്ധിച്ചു. തന്‍വിയുടെ ചികിത്സക്കായി നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായം കേരള ഗ്രാമീണബാങ്ക് കുമ്പഡാജെ മാര്‍പ്പനടുക്ക ബ്രാഞ്ചിലെ അക്കൗണ്ടില്‍ അയക്കാം. അക്കൗണ്ട് നമ്പര്‍; 40413101052286(ഐ.എഫ്.സി കോഡ് കെ.എല്‍.ജി.ബി 0040413).

Related Articles
Next Story
Share it