ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ല്‌കെട്ട് മേസ്ത്രി മരിച്ചു

ബദിയടുക്ക: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ല്‌കെട്ട് മേസ്ത്രി മരിച്ചു. ബേള ദര്‍ബ്ബത്തടുക്കയിലെ ഫ്രാന്‍സിസ് ഡിസൂസ(48) ആണ് മരിച്ചത്. 3ന് രാത്രി 7.30 ഓടെ നീര്‍ച്ചാല്‍ മുകളിലെ ബസാറിലായിരുന്നു അപകടം. തലക്ക് സാരമായി പരിക്കേറ്റ ഫ്രാന്‍സിസിനെ മംഗളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. പരേതരായ തോമസ് ഡിസൂസയുടെയും മേരി ക്രാസ്തയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അഡ്‌വിന്‍ ഡിസൂസ, പീറ്റര്‍ ഡിസൂസ, റീത്ത, ജുലിയാന ക്രാസ്ത.

Related Articles
Next Story
Share it