മൈസൂരുവില്‍ പൊലീസിനെ ഭയന്ന് വേഗത്തില്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ടിപ്പര്‍ലോറിയിടിച്ച് മരിച്ചു; പ്രകോപിതരായ ജനക്കൂട്ടത്തിന്റെ അക്രമണത്തില്‍ മൂന്നുപൊലീസുകാര്‍ക്ക് പരിക്ക്, പൊലീസ് വാഹനങ്ങളും തകര്‍ത്തു

മൈസൂരു: മൈസൂരുവില്‍ പൊലീസിനെ ഭയന്ന് വേഗത്തില്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൈസൂരു ജില്ലയിലെ ഹംപപുര കല്ലനഹള്ളിയിലെ ദേവരാജു (43) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നഗരത്തിലെ ആര്‍.എം.പി സര്‍ക്കിളിന് സമീപമാണ് സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ദേവരാജു ബൈക്ക് വെട്ടിച്ചപ്പോള്‍ പിറകിലൂടെ വന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ദേവരാജു തത്ക്ഷണം തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പ്രകോപിതരായ ആളുകള്‍ നടത്തിയ അക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. […]

മൈസൂരു: മൈസൂരുവില്‍ പൊലീസിനെ ഭയന്ന് വേഗത്തില്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൈസൂരു ജില്ലയിലെ ഹംപപുര കല്ലനഹള്ളിയിലെ ദേവരാജു (43) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നഗരത്തിലെ ആര്‍.എം.പി സര്‍ക്കിളിന് സമീപമാണ് സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ദേവരാജു ബൈക്ക് വെട്ടിച്ചപ്പോള്‍ പിറകിലൂടെ വന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ദേവരാജു തത്ക്ഷണം തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പ്രകോപിതരായ ആളുകള്‍ നടത്തിയ അക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ഇതോടെ സംഘര്‍ഷം തടയാന്‍ പൊലീസ് ലാത്തിവീശി.

Related Articles
Next Story
Share it