സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മംഗളൂരുവില്‍ സ്വകാര്യബസ് ഡ്രൈവറുടെ ദേഹത്ത് ബൈക്ക് യാത്രക്കാരന്‍ പെട്രോളൊഴിച്ചു

മംഗളൂരു: കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാഡിലിനടുത്തുള്ള ഫൈസല്‍ നഗറില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ദേഹത്ത് ബൈക്ക് യാത്രക്കാരന്‍ പെട്രോളൊഴിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. റോഡില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് ബൈക്ക് യാത്രക്കാരന്‍ ബസ് ഡ്രൈവറുടെ ദേഹത്ത് പെട്രോളൊഴിച്ചത്. ആളുകള്‍ ഓടിക്കൂടി തടഞ്ഞതോടെ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഇതിനിടെ ബൈക്ക് യാത്രക്കാരന്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it