കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ ചൂരിത്തോട് സ്വദേശിക്ക് ദാരുണാന്ത്യം
ബന്തടുക്ക: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മോട്ടോര്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബന്തടുക്ക ചൂരിത്തോട് സ്വദേശി കെ.സി ജോസ് എന്ന സജി (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഏണിയാടിയിലാണ് അപകടം. കാസര്‍കോട് നിന്ന് ബന്തടുക്കയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടിസി ബസില്‍ കുറ്റിക്കോല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മോട്ടോര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്കില്‍നിന്ന് ദൂരേക്ക് തെറിച്ചു വീണ ജോസ് തല്‍ക്ഷണം മരിച്ചു. ബൈക്കിനെ വെട്ടിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടയില്‍ ബസ് റോഡില്‍ നിന്ന് തെന്നി മാറി. ബൈക്ക് […]

ബന്തടുക്ക: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മോട്ടോര്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബന്തടുക്ക ചൂരിത്തോട് സ്വദേശി കെ.സി ജോസ് എന്ന സജി (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഏണിയാടിയിലാണ് അപകടം. കാസര്‍കോട് നിന്ന് ബന്തടുക്കയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടിസി ബസില്‍ കുറ്റിക്കോല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മോട്ടോര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്കില്‍നിന്ന് ദൂരേക്ക് തെറിച്ചു വീണ ജോസ് തല്‍ക്ഷണം മരിച്ചു. ബൈക്കിനെ വെട്ടിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടയില്‍ ബസ് റോഡില്‍ നിന്ന് തെന്നി മാറി. ബൈക്ക് അമിത വേഗതയിലായിരുന്നതായി പറയുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച ജോസ്.
ബേഡകം പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണത്തിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്കും കെ.എസ്.ആര്‍.ടി.സി ബസ് പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.