കാല്‍നട യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് ഓടിച്ച യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

ബേക്കല്‍: കാല്‍നട യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് ഓടിച്ച യുവാവിനെ 13.39 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പെരുമ്പ സ്വദേശി എസ്.സി അബ്ദുല്‍ സാബിറി(36)നെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ രജനീഷ്. എം, കെ. സാലിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്ത് കൂടി നടന്നു പോവുകയായിരുന്നയാളെ അബ്ദുല്‍ സാബിര്‍ ഓടിച്ചു പൊവുകയായിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് […]

ബേക്കല്‍: കാല്‍നട യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് ഓടിച്ച യുവാവിനെ 13.39 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പെരുമ്പ സ്വദേശി എസ്.സി അബ്ദുല്‍ സാബിറി(36)നെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ രജനീഷ്. എം, കെ. സാലിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്ത് കൂടി നടന്നു പോവുകയായിരുന്നയാളെ അബ്ദുല്‍ സാബിര്‍ ഓടിച്ചു പൊവുകയായിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അബ്ദുല്‍ സാബിറിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്. കെ ഡോണ്‍, സനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ് വര്‍മ്മ, റിനീത്, സാനിഷ്, സരീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it