ഉള്ളാള്‍ തൊക്കോട്ട് നേത്രാവതി പാലത്തില്‍ ബൈക്കപകടം; യുവാവ് മരിച്ചു

മംഗളൂരു: ഉള്ളാള്‍ തൊക്കോട്ട് നേത്രാവതി പാലത്തിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കെ.എം സച്ചിന്‍ (32) എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് നേത്രാവതി പാലത്തില്‍ ബൈക്ക് അപകടത്തില്‍പെട്ടത്. സ്ഥലത്ത് നിന്ന് ലഭിച്ച പാന്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് യാത്രികനെ പൊലീസ് തിരിച്ചറിയുകയായിരുന്നു. സച്ചിന്‍ ഓടിച്ച മോട്ടോര്‍ ബൈക്ക് റോഡില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

Related Articles
Next Story
Share it