കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്ത പള്ളിക്കര കൂട്ടക്കനിയിലെ മുന്‍ പ്രവാസി കെ.എം. ചന്ദ്രന്‍ (60) ആണ് മരിച്ചത്. സുഹൃത്ത് രാവണേശ്വരത്തെ മുരളിക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കൊളവയല്‍ കാറ്റാടിയില്‍ വെച്ചാണ് അപകടം. അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ചന്ദ്രന്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. കിനാനൂര്‍-കരിന്തളം നരിമാളം സ്വദേശിയായ ചന്ദ്രന്‍ മരപ്പണിക്കാരനാണ്. ഭാര്യ: ലളിത. മക്കള്‍: ലജീഷ്, പ്രജീഷ് (ഇരുവരും ദുബായ്), മനീഷ. മരുമക്കള്‍: രാഖിമ, ധന്യ, ഹരീഷ്.