സുള്ള്യയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒപ്പമുണ്ടായിരുന്ന പതിനാലുകാരന് ദാരുണാന്ത്യം

സുള്ള്യ: സുള്ള്യ കുമ്പളച്ചേരി പേരാജെയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ഓടിച്ച മോട്ടോര്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഒപ്പമുണ്ടയിരുന്ന പത്നാലുകാരന്‍ മരിച്ചു. കുണ്ടല്‍പാടിയിലെ ലോക്‌നാഥിന്റെ മകന്‍ വിശ്വദീപ് (14) ആണ് മരിച്ചത്. പേരാജെയിലെ ആര്‍ഡി വെങ്കപ്പയുടെ മകന്‍ ദര്‍ശനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സെന്റ് ജോസഫ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിശ്വദീപ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ദര്‍ശനാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ […]

സുള്ള്യ: സുള്ള്യ കുമ്പളച്ചേരി പേരാജെയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ഓടിച്ച മോട്ടോര്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഒപ്പമുണ്ടയിരുന്ന പത്നാലുകാരന്‍ മരിച്ചു. കുണ്ടല്‍പാടിയിലെ ലോക്‌നാഥിന്റെ മകന്‍ വിശ്വദീപ് (14) ആണ് മരിച്ചത്. പേരാജെയിലെ ആര്‍ഡി വെങ്കപ്പയുടെ മകന്‍ ദര്‍ശനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സെന്റ് ജോസഫ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വിശ്വദീപ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ദര്‍ശനാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it