മംഗളൂരുവില്‍ ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മംഗളൂരു: മംഗളൂരുവിനടുത്ത് കൊണാജെയില്‍ ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊണാജെ പഞ്ചായത്ത് മുന്‍ അംഗമായ ബി.ജെ.പി നേതാവ് പ്രകാശ് ഷെട്ടി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ദേര്‍ളക്കട്ടയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പ്രകാശിനെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പ്രകാശിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഏതാനും ദിവസം മുമ്പ്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നരോപിച്ച് ബേക്കറികടയുടമയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. പ്രശ്നത്തില്‍ ഇടപെട്ടവരില്‍ പ്രകാശ് ഷെട്ടിയും ഉണ്ടായിരുന്നു. ഇതുമായി […]

മംഗളൂരു: മംഗളൂരുവിനടുത്ത് കൊണാജെയില്‍ ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊണാജെ പഞ്ചായത്ത് മുന്‍ അംഗമായ ബി.ജെ.പി നേതാവ് പ്രകാശ് ഷെട്ടി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ദേര്‍ളക്കട്ടയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പ്രകാശിനെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പ്രകാശിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഏതാനും ദിവസം മുമ്പ്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നരോപിച്ച് ബേക്കറികടയുടമയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. പ്രശ്നത്തില്‍ ഇടപെട്ടവരില്‍ പ്രകാശ് ഷെട്ടിയും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധമാണ് അക്രമകാരണമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it