ബൈക്ക് മറിഞ്ഞ് ആസ്പത്രിയില്‍ ചികിത്സലായിരുന്ന പ്രതിശ്രുത വധു മരിച്ചു

മഞ്ചേശ്വരം: ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ആസ്പത്രിയില്‍ ചികിത്സലായിരുന്ന പ്രതിശ്രുത വധു മരിച്ചു. ബാഡൂര്‍ മണ്ടംപാടിയിലെ സുധാക്കര ഷെട്ടി - ഗുലാബി ദമ്പതികളുടെ മകള്‍ അമിത (23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. വിവാഹ നിശ്ചയിച്ച ബാക്രവയലിലെ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അമിത മംഗളൂരുവിലെ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരുടെ വിവാഹം നിശ്ചയം നടന്നത്. […]

മഞ്ചേശ്വരം: ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ആസ്പത്രിയില്‍ ചികിത്സലായിരുന്ന പ്രതിശ്രുത വധു മരിച്ചു. ബാഡൂര്‍ മണ്ടംപാടിയിലെ സുധാക്കര ഷെട്ടി - ഗുലാബി ദമ്പതികളുടെ മകള്‍ അമിത (23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.

വിവാഹ നിശ്ചയിച്ച ബാക്രവയലിലെ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അമിത മംഗളൂരുവിലെ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരുടെ വിവാഹം നിശ്ചയം നടന്നത്. അടുത്ത ജനുവരിയില്‍ വിവാഹം നടക്കേണ്ടതായിരുന്നു. സഹോദരി ബവിത. അമിതയുടെ മരണം ബന്ധുക്കളെയും നാട്ടുകാരയും ദുഃഖത്തിലാഴ്ത്തി.

Bike accident: 23 year old girl dies

Related Articles
Next Story
Share it