ഗംഗാ നദിയില്‍ 150ലേറെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു; സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴുക്കിവിട്ടതാണെന്ന് നിഗമനം

പാറ്റ്ന: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. ഗംഗാ നദിയില്‍ 150ലേറെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ബിഹാറിലെ ബക്സറിലാണ് ഗാംഗാ നദിയുടെ വിവിധ തീരങ്ങളില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്. ബിഹാര്‍- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ചൗസ നഗരത്തില്‍ ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശവാസികള്‍ ആകെ ഭയചകിതരാണ്. ഇന്ന് രാവിലെയാണ് ഈ കാഴ്ച പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുക്കിവിട്ട മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സംശയിക്കുന്നു. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് […]

പാറ്റ്ന: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. ഗംഗാ നദിയില്‍ 150ലേറെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ബിഹാറിലെ ബക്സറിലാണ് ഗാംഗാ നദിയുടെ വിവിധ തീരങ്ങളില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്. ബിഹാര്‍- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ചൗസ നഗരത്തില്‍ ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശവാസികള്‍ ആകെ ഭയചകിതരാണ്. ഇന്ന് രാവിലെയാണ് ഈ കാഴ്ച പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്.

ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുക്കിവിട്ട മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സംശയിക്കുന്നു. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് യു പിയില്‍ നിന്ന് ഒഴുക്കിവിട്ടതെന്നാണ് കരുതുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടേതാകാം മൃതദേഹമെന്നും സംശയമുണ്ട്.

Related Articles
Next Story
Share it