തീവണ്ടിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: തീവണ്ടിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ ബീഹാര്‍ സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ധര്‍മ്മേന്ദ്രപാസ്(34)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വെ പൊലീസ് പിടികൂടുകയായിരുന്നു. തീവണ്ടിയില്‍ മോഷണം പെരുകിയ സാഹചര്യത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന കര്‍ശനമാക്കിയിരുന്നു. അതിനിടെയാണ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച പ്രതി പിടിയിലാവുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ കോടതിയില്‍ ഹാജരാക്കി.

Related Articles
Next Story
Share it