വ്യാജ ക്ലിനിക്കുകള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍

പട്ന: വ്യാജ ക്ലിനിക്കുകള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ബിഹാറില്‍ നാലു ദിവസം മുമ്പ് കാണാതായ വിവരാവകകാശ പ്രവര്‍ത്തകന്‍ കൂടിയായ അവിനാഷ് ഝാ എന്ന ബുദ്ധിനാഥ് ഝാ (22) എന്നയാളുടെ മൃതദേഹമാണ് വലിച്ചറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ബീഹാറിലെ മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിന് സമീപം റോഡരികില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു പ്രാദേശിക വാര്‍ത്താ പോര്‍ട്ടലില്‍ ജോലി ചെയ്യുകയായിരുന്ന അവിനാഷ് വ്യാജ നഴ്സിംഗ് ഹോമുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് പിന്നാലെ […]

പട്ന: വ്യാജ ക്ലിനിക്കുകള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ബിഹാറില്‍ നാലു ദിവസം മുമ്പ് കാണാതായ വിവരാവകകാശ പ്രവര്‍ത്തകന്‍ കൂടിയായ അവിനാഷ് ഝാ എന്ന ബുദ്ധിനാഥ് ഝാ (22) എന്നയാളുടെ മൃതദേഹമാണ് വലിച്ചറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം ബീഹാറിലെ മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിന് സമീപം റോഡരികില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു പ്രാദേശിക വാര്‍ത്താ പോര്‍ട്ടലില്‍ ജോലി ചെയ്യുകയായിരുന്ന അവിനാഷ് വ്യാജ നഴ്സിംഗ് ഹോമുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് പിന്നാലെ നാല് ദിവസം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാജ നഴ്സിംഗ് ഹോമുകളെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളെ കാണാതായത്.

ക്ലിനിക്കുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ അന്വേഷണം ചില ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നതിലേക്കും മറ്റുള്ളവയില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുന്നതിലേക്കും നയിച്ചിരുന്നു. വ്യാജ ക്ലിനിക്കുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ശേഷം ലക്ഷങ്ങളുടെ വാഗ്ദാനവും ഭീഷണി സന്ദേശങ്ങളും ഇയാള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും കൊണ്ട് ബുദ്ധിനാഥ് പിന്തിരിഞ്ഞില്ല.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ടൗണ്‍ പൊലിസ് സ്റ്റേഷന് 400 മീറ്റര്‍ അകലെയുള്ള ബേനിപാട്ടിയിലെ വീട്ടില്‍ നിന്നും ഇയാളെ കാണാതായത്. വീടിന് സമീപം സ്ഥാപിച്ച സി.സി.ടി.വിയില്‍ ആ സമയത്തെ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയോടെ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. രാത്രി 9.58ന് ഒരു മഞ്ഞ സ്‌കാര്‍ഫ് ധരിച്ച് പുറത്തുപോയി. രാത്രി 10.5നും 10.10നും ഇടയില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ ഒരാള്‍ക്കൊപ്പം സംസാരിച്ചുനിന്നിരുന്നു. പിന്നീട് സൂചനകളൊന്നുമില്ല. രാവിലെയാണ് കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്.

അദ്ദേഹത്തിന്റെ മോട്ടോര്‍സൈക്കിള്‍ വീട്ടില്‍ തന്നെയുണ്ട്. ലാപ്ടോപ്പ് തുറന്നുവച്ച നിലയിലാണ്. ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച പുലര്‍ച്ചെയോ ആണ് അദ്ദേഹം പുറത്തുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ ബുദ്ധിനാഥിനെ കണ്ടെത്താനായില്ല. അന്വേഷണം നടത്തിയിരുന്ന പോലിസ് ബുധനാഴ്ച രാവിലെ 9 മണിയോടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ആയതായി കണ്ടെത്തിയിരുന്നു. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് അവസാനം മൊബൈല്‍ സിഗ്നല്‍ കണ്ടത്.

Related Articles
Next Story
Share it