ഷോയ്ക്കിടെ മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞു; കണ്ണീരണിഞ്ഞ് ബിഗ്‌ബോസ് എപ്പിസോഡ്

ചെന്നൈ: ബിഗ് ബോസ് മത്സരാര്‍ത്ഥി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞത് ഷോയ്ക്കിടെ. ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവായിരുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാന്‍ രമേശ് കുമാര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഈ സമയം ബിഗ് ബോസ് വേദിയിലായിരുന്നു ഭാഗ്യലക്ഷ്മി. ഷോയില്‍ വെച്ച് മരണവാര്‍ത്ത അറിഞ്ഞ അവര്‍ പൊട്ടിക്കരഞ്ഞു. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു രമേശ്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനു മുമ്പ് അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാക്കാര്യങ്ങളും കുട്ടികളെ […]

ചെന്നൈ: ബിഗ് ബോസ് മത്സരാര്‍ത്ഥി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞത് ഷോയ്ക്കിടെ. ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവായിരുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാന്‍ രമേശ് കുമാര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഈ സമയം ബിഗ് ബോസ് വേദിയിലായിരുന്നു ഭാഗ്യലക്ഷ്മി. ഷോയില്‍ വെച്ച് മരണവാര്‍ത്ത അറിഞ്ഞ അവര്‍ പൊട്ടിക്കരഞ്ഞു.

രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു രമേശ്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനു മുമ്പ് അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏല്‍പിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവര്‍ ചടങ്ങുകള്‍ നടത്തുമെന്നും നടി വ്യക്തമാക്കി. മാനസികമായി തളര്‍ന്ന താരത്തെ സഹമത്സരാര്‍ഥികള്‍ ചേര്‍ന്നാണ് ആശ്വസിപ്പിച്ചത്.

1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2014 ല്‍ വിവാഹം നിയമപരമായി വേര്‍പെടുത്തി. സച്ചിന്‍, നിഥിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

Related Articles
Next Story
Share it