ബി.സി റോഡില്‍ വാ പിളര്‍ന്ന് വന്‍കുഴി; യാത്രക്കാര്‍ ആശങ്കയില്‍

വിദ്യാനഗര്‍: ബി.സി റോഡില്‍ വാ പിളര്‍ന്ന് വന്‍കുഴി സ്ഥിതി ചെയ്യുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ നടന്നുപോകുന്ന ഭാഗത്താണ് ഈ കുഴിയുള്ളത്. ബി.സി റോഡില്‍ ബസിറങ്ങി ദേശീയപാത മുറിച്ചുകടന്ന ശേഷം കലക്ടറേറ്റിലേക്ക് പോകുന്ന വഴിയരികിലാണ് കുഴിയുള്ളത്. ശ്രദ്ധയോടെ നടന്നുപോയില്ലെങ്കില്‍ ഈ കുഴിയില്‍ വീണ് അപകടം സംഭവിക്കും. കുട്ടികള്‍ കളിച്ചുചിരിച്ച് ദിവസവും നടന്നുപോകുന്നത് ഈ കുഴിക്ക് സമീപത്ത് കൂടിയാണ്. ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായാണ് ഇവിടെ കുഴി നിര്‍മിച്ചത്. നീളത്തില്‍ കുഴിച്ച […]

വിദ്യാനഗര്‍: ബി.സി റോഡില്‍ വാ പിളര്‍ന്ന് വന്‍കുഴി സ്ഥിതി ചെയ്യുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ നടന്നുപോകുന്ന ഭാഗത്താണ് ഈ കുഴിയുള്ളത്. ബി.സി റോഡില്‍ ബസിറങ്ങി ദേശീയപാത മുറിച്ചുകടന്ന ശേഷം കലക്ടറേറ്റിലേക്ക് പോകുന്ന വഴിയരികിലാണ് കുഴിയുള്ളത്. ശ്രദ്ധയോടെ നടന്നുപോയില്ലെങ്കില്‍ ഈ കുഴിയില്‍ വീണ് അപകടം സംഭവിക്കും. കുട്ടികള്‍ കളിച്ചുചിരിച്ച് ദിവസവും നടന്നുപോകുന്നത് ഈ കുഴിക്ക് സമീപത്ത് കൂടിയാണ്. ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായാണ് ഇവിടെ കുഴി നിര്‍മിച്ചത്. നീളത്തില്‍ കുഴിച്ച ശേഷം പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. കുറച്ചുമാസങ്ങളായി കുഴി മൂടാതെ അതേപടി നിലനില്‍ക്കുകയാണ്. രാത്രികാലങ്ങളില്‍ കുഴി ആരുടെയും ശ്രദ്ധയില്‍ പെടുകയില്ല. ദേശീയപാതക്ക് തൊട്ടരികിലാണ് കുഴിയെന്നതിനാല്‍ രാത്രിയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയുമേറെയാണ്. കുഴികള്‍ കാരണം അപകടങ്ങളും അപകടമരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ.സി റോഡിലെ കുഴിയും വലിയ ഭീഷണിയാവുകയാണ്.

Related Articles
Next Story
Share it