ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പ്: അഞ്ചിടത്ത് സിപിഎമ്മിന് ജയം

ശ്രീനനഗര്‍: ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേട്ടം. ജമ്മു - കാശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തില്‍ മത്സരിച്ച സിപിഎം അഞ്ച് ഡിവിഷനുകളില്‍ വിജയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിം അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും ഫാറൂഖ് അബ്ദുള്ളയും നയിച്ച ഗുപ്കാര്‍ സഖ്യം 113 ഡിവിഷനുകളില്‍ വിജയം നേടി. ബിജെപിക്ക് ജമ്മു മേഖലയില്‍ മാത്രമാണ് നേട്ടമുണ്ടാക്കാനായത്. നവംബര്‍ 28 ന് ആരംഭിച്ച തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. ഡിസംബര്‍ 19നായിരുന്നു അവസാന ഘട്ടം. 51 ശതമാനം പേര്‍ […]

ശ്രീനനഗര്‍: ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേട്ടം. ജമ്മു - കാശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തില്‍ മത്സരിച്ച സിപിഎം അഞ്ച് ഡിവിഷനുകളില്‍ വിജയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിം അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും ഫാറൂഖ് അബ്ദുള്ളയും നയിച്ച ഗുപ്കാര്‍ സഖ്യം 113 ഡിവിഷനുകളില്‍ വിജയം നേടി. ബിജെപിക്ക് ജമ്മു മേഖലയില്‍ മാത്രമാണ് നേട്ടമുണ്ടാക്കാനായത്.

നവംബര്‍ 28 ന് ആരംഭിച്ച തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. ഡിസംബര്‍ 19നായിരുന്നു അവസാന ഘട്ടം. 51 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സിപിഐഎം, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്‌മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ഗുപ്കാര്‍ സഖ്യം. േേകാണ്‍ഗ്രസ് ആദ്യം സഖ്യത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് ഇതില്‍ നിന്ന് മാറി ഒറ്റക്ക് മത്സരിച്ച് അവസാന സ്ഥാനത്ത് നില്‍ക്കുകയാണ്.

Related Articles
Next Story
Share it