വാണിജ്യ സിലിണ്ടറിന് വന്‍ വിലവര്‍ധനവ്; ഒറ്റയടിക്ക് കൂട്ടിയത് 266 രൂപ

കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തി. 266 രൂപ വര്‍ധിച്ച് വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. അടുത്തിടെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വില വര്‍ധനയാണ് ഇത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയില്‍ നിലവില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലവര്‍ധന വരും ദിവസങ്ങളില്‍ ഭക്ഷണവില ഗണ്യമായി വര്‍ധിക്കുന്നതിനു വഴിവെക്കും. ഡല്‍ഹി ഉള്‍പ്പടെ മറ്റു സംസ്ഥാനങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക […]

കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തി. 266 രൂപ വര്‍ധിച്ച് വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. അടുത്തിടെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വില വര്‍ധനയാണ് ഇത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയില്‍ നിലവില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലവര്‍ധന വരും ദിവസങ്ങളില്‍ ഭക്ഷണവില ഗണ്യമായി വര്‍ധിക്കുന്നതിനു വഴിവെക്കും. ഡല്‍ഹി ഉള്‍പ്പടെ മറ്റു സംസ്ഥാനങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില 2,000 കടന്നിട്ടുണ്ട്. സാധാരണ എല്ലാ മാസവും വാണിജ്യ സിലിണ്ടറുകളുടെ വില കമ്പനികള്‍ ഉയര്‍ത്തുന്നതാണ് പതിവ്. വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it