കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശിയടക്കം അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയടക്കം അഞ്ച് യാത്രക്കാരില്‍ നിന്നായി 3.71 കോടി രൂപ വിലവരുന്ന 7.5 കിലോ സ്വര്‍ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ പിടിയിലായത്. കാസര്‍കോട് മംഗല്‍പാടി സ്വദേശി അബ്ദുല്‍ ഖാദര്‍, തൃശൂര്‍ വെളുത്തറ സ്വദേശി നിതിന്‍ ജോര്‍ജ് എന്നിവരാണ് പിടിയിലായത്. കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് അനധികൃത സ്വര്‍ണക്കടത്ത് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു […]

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയടക്കം അഞ്ച് യാത്രക്കാരില്‍ നിന്നായി 3.71 കോടി രൂപ വിലവരുന്ന 7.5 കിലോ സ്വര്‍ണം പിടികൂടി.
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ പിടിയിലായത്. കാസര്‍കോട് മംഗല്‍പാടി സ്വദേശി അബ്ദുല്‍ ഖാദര്‍, തൃശൂര്‍ വെളുത്തറ സ്വദേശി നിതിന്‍ ജോര്‍ജ് എന്നിവരാണ് പിടിയിലായത്. കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് അനധികൃത സ്വര്‍ണക്കടത്ത് പിടികൂടിയത്.
ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മറ്റ് മൂന്ന് പേര്‍ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ബഷീര്‍, കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ്, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍ എന്നിവരാണ് പിടിയിലായത്.

Related Articles
Next Story
Share it