കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫൈസല്‍(36), അബൂബക്കര്‍ സിദ്ധിഖ്(39), കോഴിക്കോട് ചക്കുംകടവ് സ്വദേശി മര്‍ഷിദ് അലി(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫൈസലും അബൂബക്കര്‍ സിദ്ധിഖും വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറിലാണ് കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. വൈ. എം.സി.എ ക്രോസ് റോഡിലെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാറില്‍ നാര്‍ക്കോട്ടിക്ക് എ.സി.പി ടി.പി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച രഹസ്യ […]

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫൈസല്‍(36), അബൂബക്കര്‍ സിദ്ധിഖ്(39), കോഴിക്കോട് ചക്കുംകടവ് സ്വദേശി മര്‍ഷിദ് അലി(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫൈസലും അബൂബക്കര്‍ സിദ്ധിഖും വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറിലാണ് കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. വൈ. എം.സി.എ ക്രോസ് റോഡിലെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാറില്‍ നാര്‍ക്കോട്ടിക്ക് എ.സി.പി ടി.പി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച രഹസ്യ അറകളില്‍ രണ്ടുകിലോ വീതമുള്ള 26 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 25 ലക്ഷം രൂപ വിലയുള്ള 51.90 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കാറില്‍ നിന്ന് രണ്ട് വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു. പുതുവല്‍സരാഘോഷം ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശ്, ഒഡീഷ അതിര്‍ത്തികളില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങല്ലൂര്‍ മാത്തറ റോഡിലാണ് മര്‍ഷീദ് അലി കഞ്ചാവുമായി പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. രണ്ട് പാക്കറ്റുകളിലായി നാലുകിലോ കഞ്ചാവാണ് മര്‍ഷീദ് അലിയുടെ കൈവശമുണ്ടായിരുന്നത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ചെറുപാക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുന്നതാണ് മര്‍ഷീദ് അലിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.