കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; കാസര്‍കോട് സ്വദേശികള്‍ അടക്കം 7 പേര്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കാസര്‍കോട് സ്വദേശികള്‍ അടക്കം ഏഴ് പേര്‍ അറസ്റ്റില്‍. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ., എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയില്‍ ഈ ലഹരി മരുന്നുകള്‍ക്ക് ഒരു കോടി രൂപ വില വരുമെന്നാണ് എക്‌സൈസ് പറഞ്ഞു. കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, […]

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കാസര്‍കോട് സ്വദേശികള്‍ അടക്കം ഏഴ് പേര്‍ അറസ്റ്റില്‍. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ., എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയില്‍ ഈ ലഹരി മരുന്നുകള്‍ക്ക് ഒരു കോടി രൂപ വില വരുമെന്നാണ് എക്‌സൈസ് പറഞ്ഞു. കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് പിടിയിലായത്. കാക്കനാട് ഉള്ള ഫ്‌ളാറ്റില്‍ നിന്ന് പ്രതികളെ പിടികൂടുമ്പോള്‍ ഇവരുടെ കയ്യില്‍ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു ഐ20 കാര്‍ വഴിയാണ് ഇവര്‍ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയിരുന്നതെന്നും സ്ത്രീകളാണ് പലപ്പോഴും ക്യാരിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നതെന്നും എക്‌സൈസ് സംഘം പറഞ്ഞു.