ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; 45 കിലോയിലധികം കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്/ബദിയടുക്ക: കാസര്‍കോട്ടും ബദിയടുക്ക കന്യപ്പാടിയിലുമായി 45 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതിനിടെ ചൂരിപ്പള്ളം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നെല്ലിക്കട്ട ആമൂസ് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (52), നായന്മാര്‍മൂല പെരുമ്പളക്കടവിലെ കബീര്‍ മന്‍സിലില്‍ സി.എ അഹമ്മദ് കബീര്‍ (40), നെല്ലിക്കട്ട ചേടിക്കാനം ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന ആദൂര്‍ കുണ്ടാര്‍ പോക്കറടുക്ക ഹൗസിലെ കെ.പി മുഹമ്മദ് ഹാരിസ് (36) എന്നിവരെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഓട്ടോയില്‍ നിന്ന് 22.300 കിലോഗ്രാം കഞ്ചാവ് […]

കാസര്‍കോട്/ബദിയടുക്ക: കാസര്‍കോട്ടും ബദിയടുക്ക കന്യപ്പാടിയിലുമായി 45 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതിനിടെ ചൂരിപ്പള്ളം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നെല്ലിക്കട്ട ആമൂസ് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (52), നായന്മാര്‍മൂല പെരുമ്പളക്കടവിലെ കബീര്‍ മന്‍സിലില്‍ സി.എ അഹമ്മദ് കബീര്‍ (40), നെല്ലിക്കട്ട ചേടിക്കാനം ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന ആദൂര്‍ കുണ്ടാര്‍ പോക്കറടുക്ക ഹൗസിലെ കെ.പി മുഹമ്മദ് ഹാരിസ് (36) എന്നിവരെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഓട്ടോയില്‍ നിന്ന് 22.300 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 8.30 മണിയോടെ ചൗക്കി കാവുഗോളിക്ക് സമീപത്തുനിന്നാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പൊലീസ് പിടികൂടിയത്.
പ്രതികളില്‍ നന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് കന്യാപ്പാടിയിലെ ക്വാര്‍ട്ടേഴ്സില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 22.900 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയത്.

Related Articles
Next Story
Share it