ഐ.പി.എല്‍: ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസം; ന്യൂസിലാന്‍ഡ് താരങ്ങള്‍ യു.എ.ഇയിലെത്തിയേക്കും

ഷാര്‍ജ: സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ഐ.പി.എല്‍ 14ാം എഡിഷന്റെ രണ്ടാം ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ കളിക്കുമെന്ന് സൂചന. ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്ന ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ വിദേശ താരങ്ങളുടെ ലഭ്യത ആശങ്ക സൃഷ്ടിച്ചിരുന്നു. ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ വാര്‍ത്ത. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍, ട്രെന്‍ഡ് ബോള്‍ട്ട് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖ താരങ്ങള്‍ വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളിലെ […]

ഷാര്‍ജ: സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ഐ.പി.എല്‍ 14ാം എഡിഷന്റെ രണ്ടാം ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ കളിക്കുമെന്ന് സൂചന. ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്ന ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ വിദേശ താരങ്ങളുടെ ലഭ്യത ആശങ്ക സൃഷ്ടിച്ചിരുന്നു.

ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ വാര്‍ത്ത. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍, ട്രെന്‍ഡ് ബോള്‍ട്ട് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖ താരങ്ങള്‍ വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളിലെ താരങ്ങളുടെ സേവനം ഉറപ്പായിട്ടുണ്ടെന്നും സൂചനയുണ്ട്. അതേസമയം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഐ.പി.എലിന് തങ്ങളുടെ താരങ്ങളുണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തമായ മറുപടിയൊന്നും നല്‍കിയിട്ടില്ല.

അതേസമയം വിദേശ രാജ്യങ്ങള്‍ താരങ്ങളെ വിട്ടുനല്‍കിയില്ലെങ്കില്‍ അനുവദിക്കുന്ന രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിദേശ താരങ്ങള്‍ക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.

Related Articles
Next Story
Share it