ഭെല്‍ ഇ.എം.എല്‍: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും-മുഖ്യമന്ത്രി
തിരുവനന്തപുരം: സംയുക്ത സംരംഭമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനി ഏറ്റെടുക്കല്‍ നടപടി കേന്ദ്രത്തിന്റെ അനുമതി കിട്ടാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എല്‍.എമാര്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും ഉറപ്പ് നല്‍കി. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും ഉറപ്പ്. കമ്പനി കൈമാറ്റം പൂര്‍ത്തിയായാല്‍ കമ്പനി പുനരുദ്ധരിക്കാനും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാനും […]

തിരുവനന്തപുരം: സംയുക്ത സംരംഭമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനി ഏറ്റെടുക്കല്‍ നടപടി കേന്ദ്രത്തിന്റെ അനുമതി കിട്ടാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എല്‍.എമാര്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും ഉറപ്പ് നല്‍കി.
എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും ഉറപ്പ്.
കമ്പനി കൈമാറ്റം പൂര്‍ത്തിയായാല്‍ കമ്പനി പുനരുദ്ധരിക്കാനും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഏറ്റെടുക്കല്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.പി. മുഹമ്മദ് അഷ്‌റഫ്, വി. രത്‌നാകരന്‍, എ. വാസുദേവന്‍, കെ.ജി. സാബു എന്നിവര്‍ സംബന്ധിച്ചു.