ഭെല്‍-ഇ.എം.എല്‍. സംരക്ഷണ സമരസമിതിയുടെ റിലേ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: ഭെല്‍-ഇ.എം.എല്‍. സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ റിലേ സത്യാഗ്രഹം തുടങ്ങി. എസ്.ടി.യു., സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് റിലേ സത്യാഗ്രഹം തുടങ്ങിയത്. ഈമാസം 12വരെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സത്യഗ്രഹം. സമരസമിതി ചെയര്‍മാന്‍ ടി.കെ. രാജന്‍ സ്വാഗതം പറഞ്ഞു. എ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ്, […]

കാസര്‍കോട്: ഭെല്‍-ഇ.എം.എല്‍. സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ റിലേ സത്യാഗ്രഹം തുടങ്ങി. എസ്.ടി.യു., സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് റിലേ സത്യാഗ്രഹം തുടങ്ങിയത്. ഈമാസം 12വരെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സത്യഗ്രഹം. സമരസമിതി ചെയര്‍മാന്‍ ടി.കെ. രാജന്‍ സ്വാഗതം പറഞ്ഞു. എ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, കെ. ഭാസ്‌കരന്‍, ഗിരികൃഷ്ണന്‍, കെ. ഖാലിദ് പ്രസംഗിച്ചു. ഭെല്‍- ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കുക കമ്പനി ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുക, ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകുല്യങ്ങള്‍ അനുവദിക്കുക, കൈമാറ്റ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റിലേ സത്യാഗ്രഹം നടത്തുന്നത്. പ്രദീപന്‍ പനയാല്‍, കെ.ജി. സാബു, ബി.എ. മുഹമ്മദ്, ബി.എസ്. അബ്ദുല്ല, വി. പവിത്രന്‍ എന്നിവരാണ് ഇന്ന് സത്യഗ്രഹം ഇരിക്കുന്നത്.

Related Articles
Next Story
Share it