ഭെല്‍ ഇ.എം.എല്‍. സംരക്ഷണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്തു; 12 മുതല്‍ സമരം

കാസര്‍കോട്: കൈമാറ്റ നടപടികള്‍ എങ്ങുമെത്താതെ രണ്ട് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ഒമ്പത് മാസമായി ഉല്‍പാദനമില്ലാതെ അടച്ചിടുകയും ചെയ്ത ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 12 മുതല്‍ കാസര്‍കോട് ഒപ്പ് മരചുവട്ടില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്താന്‍ സമരസമിതി യോഗം തീരുമാനിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യ രക്ഷാധികാരിയും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ചെയര്‍മാനും സി.പി.എം. കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ജനറല്‍ കണ്‍വീനറും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ് […]

കാസര്‍കോട്: കൈമാറ്റ നടപടികള്‍ എങ്ങുമെത്താതെ രണ്ട് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ഒമ്പത് മാസമായി ഉല്‍പാദനമില്ലാതെ അടച്ചിടുകയും ചെയ്ത ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 12 മുതല്‍ കാസര്‍കോട് ഒപ്പ് മരചുവട്ടില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്താന്‍ സമരസമിതി യോഗം തീരുമാനിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യ രക്ഷാധികാരിയും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ചെയര്‍മാനും സി.പി.എം. കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ജനറല്‍ കണ്‍വീനറും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ് ട്രഷററും ബി.ജെ.പി നേതാവ് പി.രമേശന്‍ കണ്‍വീനറും ജില്ലയിലെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍മാര്‍ വൈസ് ചെയര്‍മാന്മാരും സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ ജോയിന്റ് കണ്‍വീനര്‍മാരും മറ്റ് മുഴുവന്‍ ജനപ്രതിനിധികളും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ സമര സഹായസമിതി രൂപീകരിച്ചു.

സമരസമിതി ചെയര്‍മാന്‍ ടി.കെ.രാജന്റെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് സമര പരിപാടികള്‍ വിശദീകരിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍റഹ്‌മാന്‍, ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം. മുനീര്‍ ഹാജി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ. വി.പി.പി.മുസ്തഫ, ബി.എം.എസ് നേതാവ് അഡ്വ. പി.മുരളീധരന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം .മുനീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി.എ., വൈസ് പ്രസിഡണ്ട് പി.എ.അഷ്‌റഫ് അലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ശിവപ്രസാദ്, കെ.എ.മുഹമ്മദ് ഹനീഫ, ഷരീഫ് കൊടവഞ്ചി, എ. ഷാഹുല്‍ഹമീദ്, ദിനേശന്‍, ജോജോ, പി.വി.കുഞ്ഞമ്പു, ഹരീന്ദ്രന്‍, കെ.രവീന്ദ്രന്‍, മുത്തലിബ് പാറക്കെട്ട്, എ.രവീന്ദ്രന്‍, സുബാഷ് നാരായണന്‍, ഗിരി കൃഷ്ണന്‍, മാഹിന്‍ മുണ്ടക്കൈ, മുജീബ് കമ്പാര്‍, അബ്ബാസ് ബീഗം, ജമീല അഹമ്മദ്, പി.സുശീല, നാം ഹനീഫ, കീര്‍ത്തി കൃഷ്ണന്‍, മമ്മു ചാല, സിദ്ധീഖ് ചക്കര, ബി.എസ്. സൈനുദ്ദീന്‍ തുരുത്തി, സി.എ.ഇബ്രാഹിം എതിര്‍ത്തോട്, സിറാജുദ്ദീന്‍ ഖാസിലേന്‍, മൊയ്‌നുദ്ദീന്‍ ചെമ്മനാട്, ഷിഹാബ് റഹ്‌മാനിയ നഗര്‍, പി.എം.ഭാസ്‌കരന്‍, സഹീദ് എസ്.എ., കെ.വിനോദ്, ഹനീഫ ചേരങ്കൈ, വാസുദേവന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it