ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ്; മമതക്ക് ഉജ്ജ്വല ജയം
ബംഗാള്‍: രാജ്യം ഉറ്റു നോക്കിയ ഭവാനിപൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഉജ്ജ്വല വിജയം. ബിജെപിയിലെ പ്രിയങ്ക ടിബ്രവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. ഈ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണിത്. എണ്ണിയ 21 റൗഡിലും മമത തന്നെയായിരുന്നു മുന്‍പന്തിയില്‍. തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതയെയും സംബന്ധിച്ച് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ഈ വിജയം ഏറെ അത്യാവശ്യമായിരുന്നു. നന്ദിഗ്രാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമത പഴയ തട്ടകമായ ഭവാനിപൂരിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചെത്തിയത്. മമതക്ക് വേണ്ടി […]

ബംഗാള്‍: രാജ്യം ഉറ്റു നോക്കിയ ഭവാനിപൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഉജ്ജ്വല വിജയം. ബിജെപിയിലെ പ്രിയങ്ക ടിബ്രവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. ഈ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണിത്. എണ്ണിയ 21 റൗഡിലും മമത തന്നെയായിരുന്നു മുന്‍പന്തിയില്‍.
തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതയെയും സംബന്ധിച്ച് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ഈ വിജയം ഏറെ അത്യാവശ്യമായിരുന്നു.
നന്ദിഗ്രാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമത പഴയ തട്ടകമായ ഭവാനിപൂരിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചെത്തിയത്. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. ഇനി മമതക്ക് വീണ്ടും മുഖ്യമന്ത്രിയായി തുടരാം.
അതേസമയം, ബംഗാളില്‍ വിജയാഘോഷം തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു.
സ്ഥാനാര്‍ത്ഥികള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പുണ്ടായ മുര്‍ഷിദാബാദ് ജില്ലയിലെ സംസാര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍.