'ഭാരത് ഗൗരവ്' സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽ വേയുടെ കീഴിലുള്ള 'ഭാരത് ഗൗരവ്' സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇന്ത്യയിലെ ജനങ്ങൾക്കും ലോകത്തിനും മുന്നിൽ പ്രദർശിപ്പിക്കുകയാണ് ഭാരത് ഗൗരവ് പദ്ധതിയുടെ ലക്ഷ്യമെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ട്രെയിനിന്റെ ആദ്യ യാത്രയുടെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. കഥകളിയിലും പുലിക്കളിയിലും […]

ന്യൂഡൽഹി: ഇന്ത്യൻ റെയിൽ വേയുടെ കീഴിലുള്ള 'ഭാരത് ഗൗരവ്' സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇന്ത്യയിലെ ജനങ്ങൾക്കും ലോകത്തിനും മുന്നിൽ പ്രദർശിപ്പിക്കുകയാണ് ഭാരത് ഗൗരവ് പദ്ധതിയുടെ ലക്ഷ്യമെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ട്രെയിനിന്റെ ആദ്യ യാത്രയുടെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. കഥകളിയിലും പുലിക്കളിയിലും തുടങ്ങുന്ന വീഡിയോയിൽ ട്രെയിൻ സ്റ്റേഷൻ വിടുന്നത് കാണാം. ആദ്യ യാത്രയിൽ 1100 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.

Related Articles
Next Story
Share it