ഭാരത് ജോഡോ യാത്ര; കാസര്‍കോട്<br>മണ്ഡലംതല സ്വാഗതസംഘം രൂപീകരിച്ചു

കാസര്‍കോട്: ഇന്ത്യന്‍ ദേശീയതയെ തകര്‍ത്ത് സംഘപരിവാര്‍ ചരിത്രമെഴുതാന്‍ ആണ് ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ തിരുശേഷിപ്പുകളും വൈകൃതവത്കരിക്കുന്നതെന്നും, അക്കാര്യത്തില്‍ പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഓര്‍മിപ്പിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കാസര്‍കോട് നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് യാത്ര ജില്ലാ കോഡിനേറ്റര്‍ വിനോദ് കുമാര്‍ പള്ളയില്‍ […]

കാസര്‍കോട്: ഇന്ത്യന്‍ ദേശീയതയെ തകര്‍ത്ത് സംഘപരിവാര്‍ ചരിത്രമെഴുതാന്‍ ആണ് ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ തിരുശേഷിപ്പുകളും വൈകൃതവത്കരിക്കുന്നതെന്നും, അക്കാര്യത്തില്‍ പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഓര്‍മിപ്പിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കാസര്‍കോട് നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് യാത്ര ജില്ലാ കോഡിനേറ്റര്‍ വിനോദ് കുമാര്‍ പള്ളയില്‍ വീട് വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ.നീലകണ്ഠന്‍, പി.എ അഷറഫലി, കരുണ്‍ താപ്പ, യാത്രാ കാസര്‍കോട് നിയോജക മണ്ഡലം കോഡിനേറ്റര്‍ എം.കുഞ്ഞമ്പു നമ്പ്യാര്‍, സി.വി ജെയിംസ്, ആര്‍.ഗംഗാധരന്‍, അര്‍ജുനന്‍ തയലങ്കാടി മണ്ഡലം പ്രസിഡണ്ടുമാരായ ഉമേഷ് അണങ്കൂര്‍ ബി.എ ഇസ്മായില്‍, എം.രാജീവന്‍ നമ്പ്യാര്‍, എം.നാരായണന്‍, കെ.പുരുഷോത്തമന്‍, ബി.കരുണാകരന്‍ നമ്പ്യാര്‍, പി. കെ ഷെട്ടി, കെ.പി ബാലരാമന്‍ നായര്‍, എ.കെ നായര്‍, കെ.വി ദാമോദരന്‍, എം.സീതാരാമന്‍, എം.കെ ചന്ദ്രശേഖരന്‍, അഡ്വ. സാജിദ് കമ്മാടം, എം.ഭവാനി, ജമീല അഹമ്മദ്, ഇ.അമ്പിളി, സി.ജി ടോണി, ഖാദര്‍ മാന്യ, മാത്യു ബദിയടുക്ക, ജയശ്രീ ബദിയടുക്ക, എലിസബത്ത് ക്രസ്റ്റാ എന്നിവര്‍ സംസാരിച്ചു. കാറടുക്ക ബ്ലോക്ക് പ്രസിഡണ്ട് കെ.വാരിജക്ഷന്‍ സ്വാഗതവും മുനീര്‍ ബാങ്കോട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it