കര്‍ഷക പ്രക്ഷോഭം; സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെയാണ് കര്‍ഷകന്റെ മരണം. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണമെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. ഇതുവരെ 700ലേറെ കര്‍ഷകര്‍ കര്‍ഷക സമരത്തിനിടെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിനിടെ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് നടന്ന ഭാരത് ബന്ദില്‍ രാജ്യതലസ്ഥാനം നിശ്ചലമായി. പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡെല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്ററില്‍ അധികം ദൂരം ഗതാഗത തടസം അനുഭവപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും […]

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെയാണ് കര്‍ഷകന്റെ മരണം. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണമെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

ഇതുവരെ 700ലേറെ കര്‍ഷകര്‍ കര്‍ഷക സമരത്തിനിടെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിനിടെ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് നടന്ന ഭാരത് ബന്ദില്‍ രാജ്യതലസ്ഥാനം നിശ്ചലമായി. പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡെല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്ററില്‍ അധികം ദൂരം ഗതാഗത തടസം അനുഭവപ്പെട്ടു.

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷക പ്രക്ഷോഭം നടക്കുന്നത്. 40ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. ഭാരത് ബന്ദിന് പിന്തുണയുമായി ഇന്ന് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

Related Articles
Next Story
Share it