പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. വൈകിട്ട് ക്ഷേത്ര കര്‍മികളും വാല്യക്കാരും പ്രാര്‍ത്ഥന നടത്തി ആനപ്പന്തല്‍ കയറ്റി. തെക്കേക്കര കാഴ്ചയുടെ ഭാഗമായി തെക്കേക്കര ദുബായ് കമ്മിറ്റി ഭണ്ഡാര വീട്ടില്‍ പണിയിച്ച് നല്‍കിയ പ്രവേശന കവാടത്തിന്റെ സമര്‍പ്പണം സന്ധ്യക്ക് ശേഷം നടന്നു. മംഗലാപുരം പ്രദേശ് കാഴ്ച കമ്മിറ്റിയുടെ വകയായി പടിഞ്ഞാറ്റയ്ക്ക് പിച്ചളപതിച്ച സമര്‍പ്പണവും നടന്നു. ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ് കാഴ്ച കമ്മിറ്റി 5 കൈവിളക്കും ദീട്ടികയും സമര്‍പ്പിച്ചു. ഭണ്ഡാര വീട്ടിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി കെട്ടിച്ചുറ്റി തിടമ്പുകളും […]

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. വൈകിട്ട് ക്ഷേത്ര കര്‍മികളും വാല്യക്കാരും പ്രാര്‍ത്ഥന നടത്തി ആനപ്പന്തല്‍ കയറ്റി. തെക്കേക്കര കാഴ്ചയുടെ ഭാഗമായി തെക്കേക്കര ദുബായ് കമ്മിറ്റി ഭണ്ഡാര വീട്ടില്‍ പണിയിച്ച് നല്‍കിയ പ്രവേശന കവാടത്തിന്റെ സമര്‍പ്പണം സന്ധ്യക്ക് ശേഷം നടന്നു. മംഗലാപുരം പ്രദേശ് കാഴ്ച കമ്മിറ്റിയുടെ വകയായി പടിഞ്ഞാറ്റയ്ക്ക് പിച്ചളപതിച്ച സമര്‍പ്പണവും നടന്നു. ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ് കാഴ്ച കമ്മിറ്റി 5 കൈവിളക്കും ദീട്ടികയും സമര്‍പ്പിച്ചു. ഭണ്ഡാര വീട്ടിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി കെട്ടിച്ചുറ്റി തിടമ്പുകളും തിരുവായുധങ്ങളും മേലാപ്പും കുടയും ധ്വജത്തില്‍ കയറ്റാനുള്ള കൊടിയുമായി 10 മണിക്ക് ഭണ്ഡാരവീട്ടില്‍ നിന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ശുദ്ധികര്‍മങ്ങളും കലശാട്ടും കൊടിയില വെപ്പും കഴിഞ്ഞ് പ്രദക്ഷിണം വെച്ച് 12.30ന് ഉത്സവത്തിന് കൊടിയേറ്റി. തുടര്‍ന്ന് കരിപ്പോടി യു.എ.ഇ കമ്മിറ്റിയും പ്രാദേശിക സമിതിയും ചേര്‍ന്ന് ആചാര വെടികെട്ടും നടത്തി. കീക്കാനം പ്രദേശ് കാഴ്ച കമ്മിറ്റിയുടെ നടപ്പന്തല്‍ മണ്ഡപവും പടിഞ്ഞാര്‍ക്കര പ്രദേശ് കാഴ്ച കമ്മിറ്റിയുടെ വക ക്ഷേത്രത്തിന്റെ പടിഞ്ഞാര്‍ ഭാഗത്ത് പണിത ഗേറ്റിന്റെ സമര്‍പ്പണവും ക്ഷേത്രത്തില്‍ നടന്നു. വിവിധ മേഖലയിലെ വ്യക്തികളെയും ആദരിച്ചു.

Related Articles
Next Story
Share it