ജില്ലയിലെ ആദ്യത്തെ വനിതാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചൊവ്വാഴ്ച ചുമതലയേല്‍ക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വനിതാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നാളെ ചുമതലയേല്‍ക്കും. ജില്ലയിലെ 24-ാമത്തെ കലക്ടറായാണ് ഇവര്‍ എത്തുന്നത്. 2011ല്‍ കൊച്ചിയില്‍ അസിസ്റ്റന്റ് കലക്ടറായി പരിശീലനത്തിലിരിക്കുമ്പോഴും 2014ല്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ആയിരുന്നപ്പോഴും ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം കാസര്‍കോട്ട് വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ നാളുകള്‍ ഇവിടെ തങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യ രണ്ട് മാസം കാസര്‍കോട് ജില്ലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതിനായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് നിയുക്ത കലക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ പല കാര്യങ്ങളും […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വനിതാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നാളെ ചുമതലയേല്‍ക്കും. ജില്ലയിലെ 24-ാമത്തെ കലക്ടറായാണ് ഇവര്‍ എത്തുന്നത്. 2011ല്‍ കൊച്ചിയില്‍ അസിസ്റ്റന്റ് കലക്ടറായി പരിശീലനത്തിലിരിക്കുമ്പോഴും 2014ല്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ആയിരുന്നപ്പോഴും ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം കാസര്‍കോട്ട് വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ നാളുകള്‍ ഇവിടെ തങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യ രണ്ട് മാസം കാസര്‍കോട് ജില്ലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതിനായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് നിയുക്ത കലക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നേരത്തെ കൊച്ചി സബ് കലക്ടര്‍ ആയും കോട്ടയം കലക്ടര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വ്യവസായ വകുപ്പ് ഡയറക്ടര്‍, കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടികജാതി, പട്ടിക വര്‍ഗ ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ഭര്‍ത്താവ് നികുഞ്ജ് ഭഗത് തിരുവനന്തപുരത്ത് മെഡിക്കല്‍-എഞ്ചിനീയറിംഗ് രംഗത്ത് ഗവേഷകനാണ്. നാല് വയസുള്ള വിഹാന്‍, ഒന്നര വയസുള്ള മിരല്‍ എന്നിവര്‍ മക്കളാണ്. മൂന്ന് വര്‍ഷം ജില്ലാ കലക്ടറുടെ പദവിയിലിരുന്ന് കാസര്‍കോടിന് മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും വഴി തുറക്കുകയും നിരവധി പദ്ധതികള്‍ക്കും വികസനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത ഡോ. ഡി. സജിത്ബാബു നാളെ കാസര്‍കോടിനോട് വിടചൊല്ലും. സിവില്‍ സപ്ലൈസ് ഡയറക്ടര്‍, ആയുഷ് മിഷന്‍ ഡയറക്ടര്‍ എന്നീ പദവികളുമായി സ്ഥാനക്കയറ്റം നേടിയാണ് സജിത്ബാബു തിരുവനന്തപുരത്തേക്ക് പോകുന്നത്. സ്ഥലം മാറ്റം ഉത്തരവ് അറിഞ്ഞത് മുതല്‍ ഡോ. ഡി. സജിത്ബാബുവിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് അദ്ദേഹത്തിന് സ്‌നേഹോപഹാരങ്ങള്‍ നല്‍കി യാത്രാമംഗളം നേരുന്ന തിരക്കിലാണ് നാട്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം യാത്രയയപ്പ് ഏറ്റുവാങ്ങുന്നതിന്റെ വലിയ തിരക്കിലായിരുന്നു. ഇന്നലെ രാത്രി വൈകിയും അദ്ദേഹം ഇത്തരമൊരു ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു.

Related Articles
Next Story
Share it