കാസര്‍കോട്ടെ ആദ്യ വനിതാ കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിനെ നിയമിച്ചു. ജില്ലാ കലക്ടറായിരുന്ന ഡോ. ഡി. സജിത്ബാബുവിന് സിവില്‍ സപ്ലൈസ് ഡയറക്ടറും ആയുഷ് മിഷന്‍ ഡയറക്ടറുമായി സ്ഥാനക്കയറ്റം നല്‍കി. ജില്ലയിലെ ആദ്യത്തെ വനിതാ കലക്ടറാണ് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. സ്വാഗത് ഭണ്ഡാരി നേരത്തെ മില്‍മ മാനേജിംഗ് ഡയറക്ടറായിരുന്നു. കൊച്ചി ആര്‍.ഡി.ഒ., പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്. 2010 ഐ.എ.എസ്. […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിനെ നിയമിച്ചു. ജില്ലാ കലക്ടറായിരുന്ന ഡോ. ഡി. സജിത്ബാബുവിന് സിവില്‍ സപ്ലൈസ് ഡയറക്ടറും ആയുഷ് മിഷന്‍ ഡയറക്ടറുമായി സ്ഥാനക്കയറ്റം നല്‍കി. ജില്ലയിലെ ആദ്യത്തെ വനിതാ കലക്ടറാണ് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്.
സ്വാഗത് ഭണ്ഡാരി നേരത്തെ മില്‍മ മാനേജിംഗ് ഡയറക്ടറായിരുന്നു. കൊച്ചി ആര്‍.ഡി.ഒ., പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്. 2010 ഐ.എ.എസ്. ബാച്ചുകാരിയായ സ്വാഗത് ഭണ്ഡാരി മഹാരാഷ്ട്ര സ്വദേശിനിയാണ്.
കാസര്‍കോട്ട് അടക്കം ഏഴ് ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. ഹരിത വി. കുമാര്‍(തൃശൂര്‍), ജാഫര്‍ മാലിക്(എറണാകുളം), ദിവ്യ എസ്. അയ്യര്‍(പത്തനംതിട്ട), നരസിംഹുഗാരി ടി.എല്‍. റെഡ്ഡി(കോഴിക്കോട്), പി.കെ. ജയശ്രീ(കോട്ടയം), ഷീബാ ജോര്‍ജ്ജ് (ഇടുക്കി) എന്നിവരാണ് പുതിയ കലക്ടര്‍മാര്‍.
ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ടിക്കാറാം മീണയെ മാറ്റി ധനകാര്യ സെക്രട്ടറി സഞ്ജയ് എം. കൗളിനെ പകരം നിയമിച്ചു. മീണയ്ക്ക് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നല്‍കി. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ലോക്കല്‍ സെല്‍ഫ് അര്‍ബന്‍ ആന്റ് റൂറല്‍ വിഭാഗത്തിന്റെ ചുമതല നല്‍കി.

Related Articles
Next Story
Share it